Nazriya, Anjali Menon ഇൻസ്റ്റ​ഗ്രാം, എക്സ്പ്രസ്
Entertainment

പുതിയ ചിത്രത്തിൽ നായിക നസ്രിയയോ? രസകരമായ മറുപടിയുമായി അഞ്ജലി മേനോൻ- വിഡിയോ

കേരള കഫേ എന്ന ആന്തോളജി സിനിമയിലൂടെയാണ് അഞ്ജലി മേനോൻ എന്ന പേര് മലയാളികൾക്ക് പരിചിതമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബാം​ഗ്ലൂർ ഡെയ്സ് എന്ന ഒറ്റ ചിത്രം മതി എക്കാലവും അഞ്ജലി മേനോൻ എന്ന സംവിധായികയെ മലയാളികൾക്ക് ഓർത്തിരിക്കാൻ. സൗഹൃദവും പ്രണയവും വിരഹവുമെല്ലാം ബാം​ഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെ അ‍ഞ്ജലി പ്രേക്ഷകരിലേക്കെത്തിച്ചു. കേരള കഫേ എന്ന ആന്തോളജി സിനിമയിലൂടെയാണ് അഞ്ജലി മേനോൻ എന്ന പേര് മലയാളികൾക്ക് പരിചിതമാകുന്നത്.

ബാം​ഗ്ലൂർ ഡെയ്സ് കൂടാതെ മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടൽ, കൂടെ എന്നീ ചിത്രങ്ങളും അഞ്ജലി മേനോന്റെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വണ്ടർ വുമൺ എന്ന ചിത്രമാണ് അഞ്ജലി മേനോന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഇപ്പോഴിതാ താൻ പുതിയ ചിത്രത്തിനായുള്ള പണിപ്പുരയിലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് അഞ്ജലി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സിനിമ വിശേഷങ്ങൾ പങ്കുവച്ചപ്പോഴാണ് പുതിയ ചിത്രത്തെക്കുറിച്ച് സംവിധായിക സംസാരിച്ചത്.

നസ്രിയയെ നായികയാക്കിയാണ് അഞ്ജലി മേനോൻ പുതിയ സിനിമ ഒരുക്കുന്നത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'ഞാനും അങ്ങനെ കേട്ടു'- എന്നായിരുന്നു അഞ്ജലി മേനോൻ ഇതിനോട് പ്രതികരിച്ചത്.എന്നാൽ തന്റെ പുതിയ ചിത്രത്തിലെ നായിക ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും അഞ്ജലി മേനോൻ വ്യക്തമാക്കി. ബാം​ഗ്ലൂർ ഡെയ്സിന് മുൻപുള്ള അനുഭവത്തെക്കുറിച്ചും അഞ്ജലി മേനോൻ സംസാരിച്ചു.

തുടക്കത്തിൽ തനിക്കേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും, തന്റെ കഴിവിൽ ആളുകൾ സംശയം പുലർത്തിയിരുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു. "ആളുകൾ വിശ്വസിക്കുന്നതിന് മുൻപ് നിങ്ങൾ സ്വയം തെളിയിക്കേണ്ടതുണ്ട്. ഞാനൊരു നല്ല ഫിലിംമേക്കർ അല്ലെന്ന് ആളുകൾ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. എന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിരുന്നു, ഞാൻ അവരോട് പറയും, ഇത് എന്റെ സിനിമയാണ്, എനിക്ക് ഈ ഷോട്ടുകൾ വേണമെന്ന്.

പക്ഷേ ഒരു നല്ല ഷോട്ട് മാത്രമേ വേണ്ടിയിരുന്നുള്ളൂ. അതിനോട് എല്ലാവരും യോജിച്ചു. സ്ത്രീകളായ ചില അഭിനേതാക്കൾ എന്നോട് പറഞ്ഞു, മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സ്വാതന്ത്ര്യം തങ്ങൾക്ക് ഇവിടെ അനുഭവപ്പെട്ടെന്ന്".- അഞ്ജലി മേനോൻ വ്യക്തമാക്കി. അതേസമയം ബാം​ഗ്ലൂർ ഡെയ്സ്, കൂടെ എന്നീ ചിത്രങ്ങളിൽ അഞ്ജലി മേനോനും നസ്രിയയും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Cinema News: Director Anjali Menon talks about her new project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT