ചിത്രം: ഫേസ്ബുക്ക് 
Entertainment

'മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും, എന്തായാലും സമയം എടുക്കും'; രണ്ടാം ഭാ​ഗത്തേക്കുറിച്ച് ബേസിൽ ജോസഫ്

മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കുമെന്നും ബേസിൽ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായി നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി ലോക ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമുണ്ടാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ സീക്വലിനെക്കുറിച്ച് ബേസിൽ തന്നെ തുറന്നു സംസാരിച്ചിരിക്കുകയാണ്. ​ബി​ഗ് ബജറ്റിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് താരം പറഞ്ഞത്. മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കുമെന്നും ബേസിൽ വ്യക്തമാക്കി. 

ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും- ബേസിൽ പറഞ്ഞു. നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ വ്യക്തമാക്കി. 

രണ്ടാം ഭാ​ഗത്തിലെ വില്ലൻ ആരായിരിക്കും എന്ന ചോദ്യത്തിന് സ്ക്രിപ്റ്റ് എഴുതി വരുമ്പോഴേ അത് മനസിലാക്കാൻ പറ്റൂ എന്ന് ബേസിൽ പറഞ്ഞു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭ​ഗത്തിന് വലിയ എക്സ്പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആ​ഗ്രഹമെന്നും താരം പറഞ്ഞു. പുതിയ ചിത്രം പൂക്കാലത്തിന്റെ പ്രമോഷൻ ചടങ്ങിനിടെയാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT