ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

സംവിധായകൻ ​ഗിരീഷ് മാലിക്കിന്റെ മകൻ ഫ്ലാറ്റിൽ നിന്നു വീണു മരിച്ചു; അന്വേഷണം

17 കാരനായ മന്നൻ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് സംവിധായകൻ ​ഗിരീഷ് മാലിക്കിന്റെ മകൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. 17 കാരനായ മന്നൻ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചത്. 

ഹോളി ആഘോഷം കഴിഞ്ഞ് അന്ധേരിയിലെ ഫ്ളാറ്റിൽ എത്തിയ മന്നൻ അഞ്ചു മണിയോടെയാണ് ഫ്ലാറ്റിൽ നിന്ന് വീഴുന്നത്. ഉടന്‍ തന്നെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്നൻ എങ്ങനെയാണ് ഫ്ളാറ്റിൽ നിന്ന് വീണത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സഞ്ജയ് ദത്ത് നായകനാക്കി ഒരുക്കിയ തോര്‍ബാസ്, മാന്‍ വേഴ്‌സസ് ഖാന്‍, ജല്‍ തുടങ്ങിയവയാണ് ഗിരീഷ് മീലിക്കിന്റെ ചിത്രങ്ങള്‍. സഞ്ജയ് ദത്ത് ഉള്‍പ്പടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് മന്നനിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം