Parvathy Jayaram 
Entertainment

'സിനിമയൊന്നുമില്ലാതെ ഈച്ചയാട്ടി ഇരിക്കുവാണല്ലേ'; ആ വാക്കുകള്‍ പാര്‍വതിയെ വേദനിപ്പിച്ചു, അവര്‍ പിന്മാറി; 'കള്‍ട്ട് സിനിമ'യ്ക്ക് സംഭവിച്ചത്!

പാര്‍വതിയ്ക്ക് പകരം മറ്റൊരു നായിക വന്നതാണ് ആ സിനിമയിലെ ഏറ്റവും വലിയ പോരായ്മയായി മാറിയതെന്നും സംവിധായകന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ശ്രീനിവാസന്റെ വേറിട്ട പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആനവാല്‍ മോതിരം. ഇന്നും റീലുകളിലൂടെ ചര്‍ച്ചയാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചിരുന്നത് പാര്‍വതിയെയായിരുന്നു. എന്നാല്‍ പിന്നീട് പാര്‍വതി പിന്മാറുകയായിരുന്നു.

എന്തുകൊണ്ടാണ് ആനവാല്‍ മോതിരത്തില്‍ നിന്നും പാര്‍വതി പിന്മാറിയതെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജിഎസ് വിജയന്‍. പാര്‍വതിയ്ക്ക് പകരം മറ്റൊരു നായിക വന്നതാണ് ആ സിനിമയിലെ ഏറ്റവും വലിയ പോരായ്മയായി മാറിയതെന്നും അദ്ദേഹം കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ വാക്കുകളിലേക്ക്:

ഒരു ദിവസം രാവിലെയൊരു ഫോണ്‍ കോള്‍ വരുന്നു, ദാമോദരന്‍ മാഷ് ആയിരുന്നു. നിങ്ങള്‍ എവിടെയാണെന്ന് ചോദിച്ചു. തിരുവനന്തപുരത്താണെന്ന് പറഞ്ഞു. ഒരു സിനിമ ചെയ്തൂടേ എന്ന് ചോദിച്ചു. ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ നിങ്ങളുടെ പേര് സെഞ്ചുറി കൊച്ചുമോനോട് പറഞ്ഞിട്ടുണ്ട്. അയാള്‍ക്ക് താല്‍പര്യമില്ല. നിങ്ങള്‍ അണ്‍ലക്കി ആണെന്നാണ് അയാളുടെ ഭാഷ. പടം റിലീസാകാത്തത് ഇയാളുടെ കുറ്റം കൊണ്ടാണോ എന്ന് ഞാന്‍ ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആനവാല്‍ മോതിരത്തിലേക്കുള്ള എന്റെ എന്‍ട്രി.

തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്. സുരേഷ് ഗോപി അവസാനമാണ് വന്നത്. നായിക സുകുമാരി ചേച്ചിയുടെ ബന്ധുവായിരുന്നു. അവര്‍ തെലുങ്കിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയ്ക്ക് വേണ്ടി നോക്കിയ പെണ്‍കുട്ടികളുടെ ഫോട്ടോകളില്‍ നിന്നാണ് ആ കുട്ടിയെ കണ്ടെത്തുന്നത്. പക്ഷെ അതൊരു മോശം സെലക്ഷന്‍ ആയിരുന്നുവെന്ന് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നു.

ശരിക്കും ആ സിനിമ ചെയ്യേണ്ടിയിരുന്നത് പാര്‍വതിയായിരുന്നു. പാര്‍വതിയെ തിരുമലയിലെ വീട്ടില്‍ പോയി ഞാന്‍ കണ്ടിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അവരുടെ അമ്മ അവിടെ ഇല്ലായിരുന്നു. പാര്‍വതിയുമായി സംസാരിച്ചു. സംവിധായകന്‍ ശ്രീക്കുട്ടന്‍ എന്റെ കൂടെ വന്നിരുന്നു. ഞങ്ങള്‍ എല്ലാവരും നല്ല സൗൃഹദത്തിലായിരുന്നു. ആ സൗഹൃദത്തിന്റെ പേരിലാണ് ശ്രീക്കുട്ടന്‍ കൂടെ വന്നത്.

ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. നോക്കട്ടെ അമ്മ വരട്ടെ ചോദിക്കട്ടെയെന്നൊക്കെ പറഞ്ഞു. അപ്പോള്‍ ശ്രീക്കുട്ടന്റെ വായില്‍ നിന്നൊരു വാക്ക് വീണു. 'പടമൊന്നുമില്ലാതെ ഈച്ച ആട്ടിയിരിക്കുകയാകുമല്ലേ' എന്ന് ചോദിച്ചു. അത് അവരെ വേദനിപ്പിച്ചുവെന്ന് തോന്നുന്നു. ഞങ്ങള്‍ അങ്ങനെ വളിപ്പ് അടിക്കുന്നവരാണ്. വേദനിക്കേണ്ടതില്ലായിരുന്നു. തത്വത്തില്‍ അവര്‍ അംഗീകരിച്ച ശേഷമാണ് അവിടെ നിന്നും ഇറങ്ങുന്നത്. രാത്രി പാര്‍വതി വിളിച്ചു ഞാന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ പാര്‍വതി വിട്ടു കളഞ്ഞു.

Director GS Vijayan reveals why Parvathy Jayaram left from the cult fil Aanaval Mothiram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

യുവാക്കളുടെ പണത്തില്‍ താരങ്ങളായവര്‍, അവര്‍ ലാത്തിച്ചാര്‍ജ് നേരിടുമ്പോള്‍ മൗനം പാലിക്കുന്നത് ശരിയല്ല: പാര്‍വതി തിരുവോത്ത്

കോടികള്‍ വാരുന്ന പൈലറ്റുമാര്‍, ശമ്പളത്തില്‍ മുന്നില്‍ ആര് ?

ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ തടങ്കലില്‍; പട്ടാളത്തില്‍ ചേരാന്‍ സമ്മർദ്ദമെന്ന് ഭാര്യ, രക്ഷപ്പെടുത്തണമെന്ന് മോദിയോട് അഭ്യര്‍ഥന

ഡല്‍ഹി അപകടത്തില്‍ മരണം ഏഴായി; കെട്ടിട ഉടമ രാജസ്ഥാനില്‍ പിടിയില്‍