ജ്യോതിപ്രകാശ് /ഫയല്‍ ചിത്രം 
Entertainment

സംവിധായകന്‍ ജ്യോതിപ്രകാശ് അന്തരിച്ചു

ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഇതിഹാസത്തിലെ ഖസാഖ്' സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു. 60 വയസ്സായിരുന്നു. റിട്ട. വില്ലേജ് ഓഫീസറാണ്. 

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഇതിഹാസത്തിലെ ഖസാഖ്' സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. 'ആത്മന്‍' എന്ന ഹ്രസ്വചിത്രത്തിന് 1996ല്‍ ദേശീയ അവാര്‍ഡും (പ്രത്യേക ജൂറി പരാമര്‍ശം) അദ്ദേഹത്തെ തേടിയെത്തി. ജോണ്‍ അബ്രഹാം പുരസ്‌കാരവും ലഭിച്ചു.

ലേ ഔട്ട് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ജ്യോതിപ്രകാശ്. സംവിധായകനായ എടി അബുവിന്റെ ധ്വനി എന്ന സിനിമയില്‍ സഹസംവിധായകനായാണ് ജ്യോതിപ്രകാശ് സിനിമയില്‍ എത്തുന്നത്. മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെക്കുറിച്ച് പിആര്‍ഡി നിര്‍മ്മിച്ച സി എച്ച്- നവോത്ഥാനത്തിന്റെ ഹരിതാക്ഷരി, ചിത്രകാരനായ അത്തിപ്പറ്റ ശിവരാമന്‍ നായരുടെ ജീവിതം ആസ്പദമാക്കിയുള്ള എഎസ് വരകള്‍ക്കപ്പുറം തുടങ്ങിയ ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. 

കോഴിക്കോട് എരഞ്ഞിപ്പാലം സറീല്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന്‍ നായരുടെയും, മലപ്പുറം മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. അധ്യാപികയായ ഗീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ

തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ