സഞ്ജയ് ദത്തും ലോകേഷും ലിയോ സിനിമ ലൊക്കേഷനിൽ  എക്സ്
Entertainment

'ശക്തമായ കഥാപാത്രത്തിലൂടെ അദ്ദേഹത്തെ ഞാൻ തിരിച്ചുകൊണ്ടുവരും'; സ‍ഞ്ജയ് ദത്തിന് മറുപടി നൽകി ലോകേഷ്

ചിത്രത്തിൽ ആന്റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പുതിയ സിനിമയുടെ പ്രോമഷന്റെ ഭാ​ഗമായ ഒരു ചടങ്ങിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് സംവിധായകൻ ലോകേഷ് കനകരാജിനെ കുറിച്ച് പറഞ്ഞവാക്കുകൾ ചർച്ചയായിരുന്നു. വിജയ് നായകനായ ലിയോ-യിലൂടെ തന്നെ വേണ്ട രീതിയിൽ ഉപയോ​ഗിക്കാൻ ലോകേഷിന് കഴിഞ്ഞില്ലെന്നതായിരുന്ന അദ്ദഹത്തിന്റെ പരാമര്‍ശം. എന്നാൽ സഞ്ജയ് ദത്തിന്റെ ഈ പ്രസ്താവന ലോകേഷ് ആരാധകർക്ക് അത്ര രസിച്ചിരുന്നില്ല. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധവും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.

"ആ സിനിമയുടെ പ്രസ്മീറ്റിന് ശേഷം സഞ്ജയ് ദത്ത് സർ എന്നെ വിളിച്ചിരുന്നു. അദ്ദഹം അത് തമാശയ്ക്ക് പറഞ്ഞതാണെന്നു പറഞ്ഞു. മാധ്യമങ്ങൾ അത് മോശം രീതിയിൽ വളച്ചൊടിക്കുകയാണ് ചെയ്തത്" ലോകേഷ് വ്യക്തമാക്കി."എനിക്ക് അദ്ദേഹത്തോട് യാതൊരു പ്രശ്നങ്ങളും ഇല്ല. ഒരു ഓൺലൈൻ ഇന്റർവ്യൂവിലാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്

"ഞാൻ ഒരു തികഞ്ഞ സംവിധായകൻ അല്ല. എന്റെ സിനിമയില്‍ എനിക്കും തെറ്റുകൾ ഉണ്ടാകാറുണ്ട്. ആ തെറ്റുകളിൽ നിന്നാണ് ഞാൻ ഓരോന്നും പഠിക്കുന്നത്. അദ്ദേഹത്തെ എന്റെ സിനിമയിലൂടെ ശക്തമായൊരു കഥപാത്രത്തിലൂടെ ഞാൻ തിരിച്ചുകൊണ്ടു വരും". ലോകേഷ് കൂട്ടിച്ചേർത്തു.

ധ്രുവ സർജ നായകനാകുന്ന 'കെഡി -ദി ഡവിൾ' എന്ന പാൻ ഇന്ത്യൻ സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് സഞ്ജയ് ലോകേഷിനെ കുറിച്ച് പറഞ്ഞത്. "ഞാൻ ദളപതി വിജയിയുടെ വലിയ ആരാധകനാണ്. എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. എന്നാൽ ലിയോ സിനിമയിൽ എന്നെ അതികം ഉപയോ​ഗിക്കാൻ സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജിന് പറ്റിയില്ല.എനിക്കതിൽ അയാളോട് ദേഷ്യമുണ്ട്". എന്നായിരുന്നു സഞ്ജയ് ദത്തിന്റെ പ്രസ്താവന.

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. ചിത്രത്തിൽ ആന്റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്. 

Director Lokesh Kanagaraj reacts to Bollywood actor Sanjay Dutt’s  recent remark about feeling “wasted” in Leo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT