Nahas Hidayath 
Entertainment

എന്റെ ടെന്‍ഷന്‍ കണ്ട് ഉമ്മച്ചിയ്ക്ക് അറ്റാക്ക് വന്നു; ആര്‍ഡിഎക്‌സിന്റെ റിലീസിന് വീടണമെന്ന് ഡോക്ടറോട് കരഞ്ഞു പറഞ്ഞു: നഹാസ് ഹിദായത്ത്

നാളെ എന്റെ മോന്റെ സിനിമയുടെ റിലീസാണ്, എന്നെ വിടൂവെന്ന് പറഞ്ഞ് കരഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകളും ആക്ഷന്‍ രംഗങ്ങളുമൊക്കെ കയ്യടി നേടിയിരുന്നു. ആര്‍ഡിഎക്‌സിന് പിന്നാലെ പുതിയ ചിത്രവുമായെത്തുകയാണ് നഹാസ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം ആണ് നഹാസിന്റെ പുതിയ ചിത്രം. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റില്‍ നഹാസ് പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. ആര്‍ഡിഎക്‌സിന്റെ റിലീസ് സമയത്ത് തന്റെ ഉമ്മയ്ക്ക് ഹൃദയാഘാതമുണ്ടായതിനെക്കുറിച്ചാണ് നഹാസ് സംസാരിച്ചത്. ആ വാക്കുകളിലേക്ക്:

''എനിക്ക് സിനിമാ പശ്ചാത്തലമൊന്നുമില്ല. ഉമ്മയോടും ബാപ്പയോടും സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ നിനക്ക് എവിടുന്നാ കല? ഇവിടെ ആര്‍ക്കാണ് സിനിമയുള്ളത്? എന്ന് ചോദിച്ചു. ഇല്ല, എനിക്ക് സിനിമ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് വിഡിയോകളൊക്കെ ചെയ്ത ശേഷം ആദ്യം കാണിക്കുന്നത് ഉമ്മച്ചിയെയാണ്. നീ ശ്രമിച്ചു നോക്കൂവെന്ന് പറഞ്ഞു. നീ ഞങ്ങളെ നോക്കിയില്ലെങ്കിലും വേണ്ടില്ല, നിന്റെ കാര്യം നോക്കണം. ഇഷ്ടമുള്ളത് ചെയ്‌തോളൂവെന്ന് പറഞ്ഞ് എന്നെ വിശ്വസിച്ച് ഈ ഫീല്‍ഡിലേക്ക് വിട്ടതാണ്. ഉമ്മ ഇവിടെ എവിടെയോ ഇരിപ്പുണ്ട്.

ആര്‍ഡിഎക്‌സ് റിലീസിന്റെ രണ്ട് ദിവസം മുമ്പ് ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ കണ്ട് ഉമ്മയ്ക്ക് നെഞ്ചുവേദനയുണ്ടായി, ആശുപത്രിയിലായി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് മൈനര്‍ അറ്റാക്ക് ആണെന്ന്. ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ കണ്ടിട്ടാണ് പുള്ളിക്കാരിയ്ക്ക് ടെന്‍ഷനായത്. നാളെ റിലീസാണ്, തലേന്ന് ഐസിയുവില്‍ മാസ്‌ക് ഒക്കെ വച്ച് കെടക്കുകയാണ്. ഡോക്ടറേ നാളെ എന്റെ മോന്റെ സിനിമയുടെ റിലീസാണ്, എന്നെ വിടൂവെന്ന് പറഞ്ഞ് കരഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.

ആശുപത്രിയില്‍ നിന്നും അനുവാദം ചോദിച്ചാണ് ഞാന്‍ തിയേറ്ററില്‍ കൊണ്ടു പോയി സിനിമ കാണിച്ചത്. സിനിമയെങ്ങാനും പൊട്ടിയാല്‍ വീണ്ടുമൊരു അറ്റാക്ക് വരുമോ എന്ന് ഞാന്‍ പേടിച്ചിരുന്നു. എന്റെ പേര് എഴുതി കാണിക്കുമ്പോള്‍ ഉമ്മ അവിടെ ഉണ്ടാകണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നന്ദി ഉമ്മ''.

Director Nahas Hidayath recalls his mother having heartack before the release of RDX.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; സമ്പത്ത് ഉണ്ടാക്കാന്‍ ഇങ്ങനെ നിക്ഷേപിക്കൂ!

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

ഇനി നടന്ന് സമയം കളയണ്ട!, ആപ്പ് വഴി ആധാറിലെ അഡ്രസ് പുതുക്കാം; വെറും 75 രൂപ മാത്രം, വിശദാംശങ്ങള്‍

'ഖലീഫയിലെ 'സ്വപ്‌ന സുരേഷ്'; ആ രംഗം കാരണമാണ് ഡീഗ്രേഡിങ് കിട്ടുന്നത്'; കമന്റുകള്‍ക്ക് മറുപടിയുമായി സനൂജ