കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ രണ്ട് പേർ ആണെന്ന് സംവിധായകൻ ഒമർ ലുലു. തുടര്‍ ഭരണം കിട്ടിയാല്‍ പിണറായി വിജയനും ഭരണമാറ്റം ഉണ്ടായാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ആ സ്ഥാനത്തിന് യോഗ്യരെന്ന് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ പേര് താന്‍ പറയുന്നുവെന്നും ഒമര്‍ വിശദീകരിക്കുന്നുണ്ട്. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും, വികസന കാഴ്ചപ്പാടും വിദേശ രാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ.
അത് പി കെയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫിൽ ഇല്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒമര്‍ ലുലുവിന്‍റെ പോസ്റ്റ്. പ്രസ്തുത പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോടെ ആളുകള്‍ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.
ഒമർ ലുലുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ളവർ രണ്ട് പേർ
തുടർ ഭരണം കിട്ടിയാൽ പിണറായി വിജയൻ
“Hat-trick” Cheif Minister for three times
it’s a great record especially in Kerala.
അതേസമയം ഭരണ മാറ്റം വന്നാൽ
P. K. Kunhalikutty-
ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും, വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ അത് PKയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് UDFൽ ഇല്ലാ..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates