പ്രീതി സിന്റ,പ്രിയദര്‍ശന്‍ 
Entertainment

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകനായ പ്രിയദര്‍ശനും ബോളിവുഡ് താരം പ്രീതി സിന്റയും ഉള്‍പ്പെടെ ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ 18 പേരാണ് പുതിയ ബോര്‍ഡിലുള്ളത്. മൂന്ന് വര്‍ഷത്തെ കാലാവധിയിലേക്കാണ് പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് പുനഃസംഘടന സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ചില മുന്‍കാല അംഗങ്ങള്‍ സജീവമല്ലാതാവുകയും മറ്റു ചിലരുടെ കാലാവധി കഴിയുകയോ മരിക്കുകയോ ചെയ്തതിനെത്തുടര്‍ന്ന് ബോര്‍ഡിന്റെ പുനഃസംഘടന ഏറെക്കാലമായി വൈകുകയായിരുന്നു എന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സാധാരണയായി ഓരോ മൂന്ന് വര്‍ഷത്തിലുമാണ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് 2017ലാണ്.

സമിതിയിലെ 18 അംഗങ്ങള്‍

പ്രിയദര്‍ശന്‍

പ്രീതി സിന്റ

പങ്കജ് ത്രിപാഠി

സുനില്‍ ഷെട്ടി

മനോജ് ജോഷി

പല്ലവി ജോഷി

രൂപാലി ഗാംഗുലി

പ്രസന്‍ജിത് ചാറ്റര്‍ജി

ഹന്‍സ്രാജ് ഹന്‍സ്

നീലാമദ പാണ്ട

അഭിഷേക് ജയന്‍

വിനോദ് അനുപം

റിക്കി കെജ്

സുപ്രിയ യാര്‍ലഗഡ്ഡ

യതീന്ദ്ര മിശ്ര

നിഷിഗന്ധ വാഡ്

വാമന്‍ കേന്ദ്രെ

രമേഷ് പട്ടന്‍കെ

Director Priyadarshan and actress Preity Zinta have been appointed to the newly reconstituted 18-member Central Board of Film Certification (CBFC).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

ഡീപ്ഫേക്ക് വിഡിയോകള്‍ക്ക് പിടിവീഴും; ദുബൈയുടെ ആദ്യ എഐ മോഡല്‍ വരുന്നു

ആന്റോയുടെ അറസ്റ്റിന് തടസ്സമില്ല; ഓഫീസില്‍ നിന്ന് 6300 ഡോളറും വിദേശ എടിഎമ്മുകളും പിടിച്ചെടുത്തു

13 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അനുവദിക്കില്ല; 15 വരെ ഭാഗിക നിയന്ത്രണം; വിലക്കുമായി യൂറോപ്യന്‍ യൂണിയന്‍

വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു