ഐശ്വര്യയും തരുണും ഇന്‍സ്റ്റഗ്രാം
Entertainment

സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു: വരന്‍ അസിസ്റ്റന്റ് ഡയറക്ടര്‍

ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തരുണ്‍ കാര്‍ത്തിക് ആണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. സോഷ്യല്‍ മീഡിയയിലൂടെ ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത്. ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചത്.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത്തുമായിട്ടായിരുന്നു ഐശ്വര്യയുടെ വിവാഹം. തമിഴ് നാട് മുഖ്യമത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് കോച്ച് താമരൈ കണ്ണനെതിരെ 16കാരി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ രോഹിത്തിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. പിന്നാലെ സംവിധായകന്‍ ശങ്കര്‍ ഇവര്‍ക്കായി ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന്‍ പിന്‍വലിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം