ഫയല്‍ ചിത്രം 
Entertainment

സംവിധായകൻ എസ് പി ജനനാഥൻ അന്തരിച്ചു 

ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സംവിധായകൻ എസ് പി ജനനാഥൻ(61) അന്തരിച്ചു. ‌ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രാവിലെ പത്ത് മണിക്കാണ് അന്ത്യം. കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തലച്ചോറിൽ രക്തം കട്ടപിടിച്ചതായി സഹോദരൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം. 

ദേശീയ അവാർഡ് നേടിയ സംവിധായകനായ ജനനാഥൻ വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്റ്റുഡിയോയിൽ നിന്ന് ഹോട്ടലിലേക്ക് പോയ അദ്ദേഹം വൈകിട്ട് നാല് മണി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് സഹപ്രവർത്തകർ തിരക്കിയെത്തിയത്. ഹോട്ടൽ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് സംവിധായകനെ ബോധമില്ലാത്ത നിലയിൽ കാണ്ടത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ