tg vinayan  ടിവി ദൃശ്യം
Entertainment

'ഇതു കാവ്യ നീതിയുടെ കാലം, പൊയ്മുഖങ്ങള്‍ക്കിതു കഷ്ടകാലം'

കവിതയുടെ രൂപത്തിലാണ് വിനയന്റെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരായ പൊലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒളിയമ്പുമായി സംവിധായകന്‍ വിനയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് വിനയന്റെ പരോക്ഷ വിമര്‍ശനം. ആരെയും പേരെടുത്ത് പറയാത്ത പോസ്റ്റില്‍ പൊയ്മുഖങ്ങള്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണെന്നും, ഇപ്പോള്‍ കാവ്യ നീതിയുടെ കാലമാണെന്നും വിനയന്‍ പറയുന്നു.

കവിതയുടെ രൂപത്തിലാണ് വിനയന്റെ പോസ്റ്റ്-

ഇതു കാവ്യ നീതിയുടെ കാലം

കണ്ടകശനി മാറിയ സത്യം

കരുത്തായി മാറുന്ന കാലം

പുകഴ്ത്തുപാട്ടുകള്‍ക്ക്

ശ്രുതിപിഴച്ചോരു കാലം

പൊയ്മുഖങ്ങള്‍ക്കിതു കഷ്ട കാലം -

എന്നാണ് വിനയന്റെ പ്രതികരണം.

നേരത്തയും രഞ്ജിത്തിന് എതിരെ വിമര്‍ശനവുമായി വിനയന്‍ രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിന്റെ രാജി വച്ച സമയത്തായിരുന്നു ഇത്. ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്‍മാനാണ് രഞ്ജിത്ത്. ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും വിനയന്‍ പ്രതികരിച്ചിരുന്നു. സ്ത്രീ വിഷയത്തിലാണ് രഞ്ജിത്തിന്റെ രാജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പ്രതികരണം. ചലച്ചിത്ര അക്കാദമിയുടെ പവിത്രതയും നിഷ്പക്ഷതയും രഞ്ജിത് നോക്കിയിരുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും പരാതി നല്‍കിയിരുന്നതായും വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.

അതിനിടെ, റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയും അന്നേദിവസം പരിഗണിക്കും.

Director tg vinayan facebook post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍

വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റി