Vinayan ഫെയ്സ്ബുക്ക്
Entertainment

'ഉഡായിപ്പ് ഡയലോഗുകൾ പറഞ്ഞ് ഗോളടിക്കാമെന്ന് ധരിക്കുന്നെങ്കിൽ, അത് സെൽഫ് ഗോൾ ആകുമെന്നോർക്കുക'

അവർ പറയുന്ന വാക്കുകൾ സത്യസന്ധമാകണം.

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയ നേതാക്കൾ ജനതയ്ക്ക് വിശ്വസനീയരായിരിക്കണമെന്നും അവർ പറയുന്ന വാക്കുകൾ സത്യസന്ധമാകണമെന്നും സംവിധായകൻ വിനയൻ. ആരോഗ്യമന്ത്രി വീണ ജോർജുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിനയന്റെ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയൻ പ്രതികരിച്ചത്. "നമ്മുടെ രാഷ്ട്രീയ നേതാക്കൾ ജനതയ്ക്ക് വിശ്വസനീയരായിരിക്കണം.

അവർ പറയുന്ന വാക്കുകൾ സത്യസന്ധമാകണം. അതു വസ്തുതയ്ക്ക് നിരക്കുന്നതാകണം. ഉഡായിപ്പ് ഡയലോഗുകൾ പറഞ്ഞ് ഗോളടിക്കാമെന്ന് ഇന്നത്തെ കാലത്ത് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് സെൽഫ് ഗോൾ ആകുമെന്നോർക്കുക.. അതും ഈ ഡിജിറ്റൽ യുഗത്തിൽ…"-വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അതേസമയം സംഭവത്തിൽ നടൻ ജോയ് മാത്യുവും പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.

എഐ വന്നതോടെ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു എന്നാണ് ജോയ് മാത്യു കുറിച്ചത്. കഴി‍‍ഞ്ഞ ദിവസം കണ്ണൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ആരോഗ്യമന്ത്രി.

കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്ത് വന്ദേഭാരത് എക്‌സ്പ്രസില്‍ മടങ്ങാനായി ബുധനാഴ്ച വൈകുന്നേരം 3.15 ന് കണ്ണൂര്‍ റെയില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

Cinema News: Director Vinayan reacts Veena George health issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

'ഒന്ന് പെറ്റ പെണ്ണിനെപ്പോലെയുണ്ട്'; ആദ്യമായി സാരിയുടുത്തപ്പോള്‍ കേട്ടത്; ഇന്നും മറക്കാത്ത ട്രോമയെന്ന് രശ്മി ബോബന്‍

'ഇത് മന്ത്രിയുടെ വെറും അഭിനയമല്ല', വിപ്ലാഷ് ഇഞ്ചുറി നിസാരമാക്കരുത്, ലക്ഷണങ്ങൾ

48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കിയാല്‍ അധിക നിരക്കില്ല, 24 മണിക്കൂറിനുള്ളില്‍ തെറ്റ് തിരുത്തിയാല്‍ ഫീസ് ഇല്ല; വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ മാനദണ്ഡങ്ങള്‍

SCROLL FOR NEXT