Kalabhavan Mani, Vinayan 
Entertainment

മണി വിട പറഞ്ഞിട്ട് പത്ത് കൊല്ലം, തറക്കല്ലില്‍ നിന്നുയരാതെ സ്മാരകം; തികഞ്ഞ അവജ്ഞയെന്ന് വിനയന്‍

മരിക്കുന്നതിനു മുന്‍പ് തിരഞ്ഞെടുപ്പുകളില്‍ പോലും ഇടതു പക്ഷം മണിയുടെ സഹായം തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മലയാളി ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് കലാഭവന്‍ മണിയുടേത്. ഇന്നും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് കലാഭവന്‍ മണി. പാട്ടുകൡലൂടേയും സിനിമകളിലൂടേയുമൊക്കെയായി മണി ഇന്നും നമുക്കൊപ്പമുണ്ട്. കലാഭവന്‍ മണി വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുകയാണ്.

മണിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് സ്മാരകം പണിയുമെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. എന്നാല് പത്ത് വര്‍ഷത്തിനിപ്പുറവും ആ സ്മാരകം പൂര്‍ത്തിയായിട്ടില്ലെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. പരാതി വന്നപ്പോള്‍ ആറ് മാസം മുമ്പ് തറക്കല്ലിട്ടു. പിന്നീട് ഒരു അനക്കവുമുണ്ടായില്ലെന്നും വിനയന്‍ ആരോപിക്കുന്നു.

''കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്‍ വിടപറഞ്ഞിട്ട് പത്തു വര്‍ഷം ആകുന്നു. മണിക്കൊരു സ്മാരകം ഉടനെ നിര്‍മ്മിക്കുമെന്നു പറഞ്ഞ ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും അതേ കാലയളവാകുന്നു പത്തു വര്‍ഷം. വിളംബരം മാത്രമേ ഉള്ളു ഒന്നും നടന്നില്ല എന്ന വലിയ പരാതി വന്നപ്പോള്‍ ആറുമാസം മുന്‍പ് സര്‍ക്കാര്‍ ചാലക്കുടിയില്‍ ഒരു തറക്കല്ലിട്ടു.. പക്ഷേ പിന്നീടൊരു അനക്കവുമില്ല. എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്.'' വിനയന്‍ പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രതികരണം. ''കലാഭവന്‍ മണിയെ പോലുള്ള കലാകാരന്മാരുടെ ജന്മങ്ങള്‍ അപൂര്‍വ്വമാണ്. സിനിമയില്‍ മണി അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളേയും. നാടന്‍ പാട്ടിലും മിമിക്രിയിലും മറ്റും മണിക്കുള്ള അതുല്യമായ കഴിവിനെയും അപഗ്രഥിക്കുന്ന ആര്‍ക്കും അങ്ങനെ മാത്രമേ മണിയെ വിലയിരുത്താനാകൂ'' അദ്ദേഹം പറയുന്നു.

''അതിലൊക്കെ ഉപരിയായി സാമൂഹ്യ പരമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍ ജനിക്കുകയും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവില്‍ വളരുകയും ചെയ്ത മണി.. താനെന്തെങ്കിലും ആയിക്കഴിഞ്ഞപ്പോള്‍ ആ വന്ന വഴികളൊന്നും മറക്കാതെ പാവപ്പെട്ടവനെ ഉള്ളഴിഞ്ഞു സഹായിക്കാന്‍ മനസ്സു കാണിച്ചു എന്നതാണ് ആ ജന്മത്തിന്റെ മറ്റൊരപൂര്‍വ്വത'' എന്നും വിനയന്‍ പറയുന്നു.

മരിക്കുന്നതിനു മുന്‍പ് തിരഞ്ഞെടുപ്പുകളില്‍ പോലും ഇടതു പക്ഷം പ്രചാരണത്തിനായി മണിയുടെ സഹായം തേടിയിട്ടുണ്ട്. കാലാവധി തീരുന്നതിനു മുന്‍പ് എത്രയും വേഗം സര്‍ക്കാര്‍ ആ സ്മാരകം പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Director Vinayan slams government for delaying the monument for Kalabhavan Mani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT