Disha Patani  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

ഇവരെന്താ പാർട്ടിക്ക് വന്നതാണോ അതോ പൂജയ്ക്ക് വന്നതാണോ ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വസ്ത്രധാരണത്തിന്റെ പേരിൽ നടി ദിഷ പഠാനിക്ക് വിമർശനം. ​വിനായക ചതുർഥിയോടനുബന്ധിച്ച് മുകേഷ് അംബാനിയുടെ വസതിയിൽ സംഘടിപ്പിച്ച പൂജ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ദിഷ. ഡീപ് നെക്ക് ബ്ലൗസും ലെഹങ്കയും ധരിച്ചാണ് ദിഷ പരിപാടിക്കെത്തിയത്. ഇതാണ് ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിച്ചത്. ദിഷയുടെ വസ്ത്രം ​ഗ്ലാമറസ് ആണെന്നും ഭൂരിഭാ​ഗം പേരും പറയുന്നു.

'എല്ലാ ചടങ്ങുകളെയും ഗ്ലാമറസ് ആയി കാണാതെ, സാഹചര്യത്തിനനുസരിച്ചുള്ള വസ്ത്രധാരണമാണ് വേണ്ടതെന്നും' മറ്റു ചിലർ ചൂണ്ടിക്കാട്ടി. 'മതപരമായ ആഘോഷ വേളകളിൽ ഡ്രസ് കോഡ് വേണമെന്ന്' ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു. 'ഇവരെന്താ പാർട്ടിക്ക് വന്നതാണോ അതോ പൂജയ്ക്ക് വന്നതാണോ ? ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ മാന്യവും ശരീരം മറയ്ക്കുന്നതുമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും' ചിലർ‌ പറയുന്നു.

'ഗണപതി ദർശനത്തിനും ഭക്തിനിർഭരമായ ചടങ്ങുകളിൽ പങ്കെടുക്കാനുമല്ലേ നിങ്ങൾ അവിടെ പോകുന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ??'- എന്നാണ് ഒരാൾ കുറിച്ചത്. 'ആദ്യം കൃതി സനോൺ, ഇപ്പോൾ ദിഷ - വിനായക ചതുർഥിക്ക് ഇത്തരമൊരു വേഷം അനുയോജ്യമാണോ ? ഹിന്ദു ഉത്സവങ്ങളുടെ പവിത്രതയോട് യാതൊരു ആദരവും ബഹുമാനവുമില്ലാത്തവരാണ് ഈ ബോളിവുഡ് താരങ്ങൾ'.- എന്നാണ് വേറൊരാളുടെ കമന്റ്.

എന്നാൽ ദിഷയെ പിന്തുണയ്ക്കുന്നവരും കുറവല്ല. വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണെന്നെന്നും അവർ പറയുന്നു. അടുത്തിടെ രക്ഷാബന്ധനോടനുബന്ധിച്ച് ഒരു ജ്വലറി ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട നടി കൃതി സനോണിനും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ‌ നേരിടേണ്ടി വന്നിരുന്നു. നാനാഭാ​ഗങ്ങളിൽ നിന്നും വിമർശനങ്ങൾ ശക്തമായതോടെ പരസ്യം ഒടുവിൽ പിൻവലിച്ചു.

Disha Patani criticism after attending the Ambani family's Ganpati celebrations in a red lehenga.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്