മുംബൈ; പുതിയ ചിത്രമായ ചരിത്ര സാമ്രാട്ട് പൃഥ്വിരാജ് വൻ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ നടൻ അക്ഷയ് കുമാരിന് എതിരെ വിതരണക്കാർ രംഗത്ത്. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും അക്ഷയ്കുമാർ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്നുമാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്. ഞങ്ങൾ ഒറ്റയ്ക്ക് നഷ്ടം സഹിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചതായി ഐഡബ്യൂഎം ബസ് ഡോട് കോം റിപ്പോർട്ടു ചെയ്തു.
ഹിന്ദി സിനിമയിൽ നിർമാതാക്കളും വിതരണക്കാരും പ്രദർശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങൾ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത്? അക്ഷയ് കുമാർ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകണം. ഈയിടെയുണ്ടായ പരാജയത്തിൽ ചിലർ പാപ്പരാകുക വരെ ചെയ്തു.'- എന്നായിരുന്നു ബിഹാറിലെ മുഖ്യവിതരണക്കാരിൽ ഒരാളായ റോഷൻ സിങ്ങ് പറഞ്ഞത്.
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയെക്കുറിച്ച് എടുത്തു പറയാനും ഇയാൾ മറന്നില്ല. സിനിമ പരാജയപ്പെടുന്ന സമയങ്ങളിൽ ചിരഞ്ജീവി പണം നൽകി ഇത്തരം നഷ്ടം സഹിക്കാറുണ്ടെന്നാണ് റോഷൻ വ്യക്തമാക്കിയത്. വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ അക്ഷയ് കുമാർ ചിന്തിക്കുന്നതു പോലുമുണ്ടാകില്ലെന്നാണ് മറ്റൊരു വിതരണക്കാരന്റെ പ്രതികരണം. കാലം കഴിഞ്ഞെന്ന് ഈ സൂപ്പർ സ്റ്റാറുകൾ മനസ്സിലാക്കണമെന്നും അവർക്ക് ബാങ്ക് ബാലൻസിൽ മാത്രമാണ് ശ്രദ്ധയെന്നും കൂട്ടിച്ചേർത്തു.
180 കോടി മുതൽ മുടക്കിലാണ് സാമ്രാട്ട് പൃഥ്വിരാജ് റിലീസ് തെയ്തത്. കമൽഹാസന്റെ വിക്രത്തിനൊപ്പം തിയറ്ററിൽ എത്തിയ ചിത്രം വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതുവരെ 55 കോടി രൂപ മാത്രമാണ് ചിത്രത്തിനു നേടാനായത്. താരത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണ് പൃഥ്വിരാജ് എന്നാണ് വിലയിരുത്തപ്പെടുന്നത്. രജപുത് രാജാവായ പൃഥ്വിരാജ് ചവാന്റെ ജീവിതം പറയുന്ന ചിത്രം ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം ചെയ്തത്. നേരത്തെ റിലീസ് ചെയ്ത അക്ഷയിന്റെ ബച്ചൻ പാണ്ഡെയും പരാജയപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates