Divya Pillai വിഡിയോ സ്ക്രീന്‍ഷോട്ട്, ഇന്‍സ്റ്റഗ്രാം
Entertainment

'വളരെ മോശം സിനിമ, കുട്ടികളും പെങ്ങന്മാരും കാണുന്നതാണ്'; തിയേറ്റര്‍ വിസിറ്റിനിടെ പ്രേക്ഷകന്‍; ദിവ്യ പിള്ളയുടെ മറുപടി

അണിയറ പ്രവര്‍ത്തകനും ഇയാളും തമ്മില്‍ വാക്ക് തര്‍ക്കമായി.

സമകാലിക മലയാളം ഡെസ്ക്

ഇന്ദ്രജിത്ത് നായകനായ പുതിയ ചിത്രമാണ് ധീരം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയേറ്റര്‍ വിസിറ്റിങ്ങിനെത്തിയ അണിയറ പ്രവര്‍ത്തകരും താരങ്ങളും സിനിമ കണ്ട പ്രേക്ഷകരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം ചര്‍ച്ചയായി മാറുകയാണ്. സിനിമയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പ്രേക്ഷകന് ചിത്രത്തിലെ താരമായ ദിവ്യ പിള്ള നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുകയാണ്.

സിനിമ കഴിഞ്ഞതും തിയേറ്ററിലേക്ക് കയറി വന്ന ദിവ്യ പിള്ളയും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരോട് സിനിമ ഇഷ്ടപ്പെട്ടുവോ എന്ന് ചോദിച്ചു. മിക്കവാറും പേരും ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രേക്ഷകന്‍ തനിക്ക് ഇഷ്ടമായില്ലെന്നും കുട്ടികളെ കാണിക്കാന്‍ പറ്റാത്ത സിനിമയാണെന്ന് അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് സിനിമയായ ധീരം കുട്ടികളെ കാണിക്കാനാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

''വളരെ മോശം സിനിമ. ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്. ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി. സമൂഹത്തില്‍ ഇങ്ങനെ കാണിക്കരുത്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല. ഇത് എന്റെ അഭിപ്രായമാണ്. എ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടാകും. ഇത്രയും പ്രതീക്ഷിച്ചില്ല. വളരെ മോശം'' എന്നാണ് പ്രേക്ഷകന്‍ പറഞ്ഞത്. ഇതോടെ അണിയറ പ്രവര്‍ത്തകനും ഇയാളും തമ്മില്‍ വാക്ക് തര്‍ക്കമായി.

ഇതോടെയാണ് ദിവ്യ പിള്ള ഇടപെടുന്നത്. പ്രേക്ഷകന്റെ അഭിപ്രായത്തെ മാനിക്കുന്നതായാണ് ദിവ്യ പിള്ള പറഞ്ഞത്.''നെഗറ്റീവ് പറയുന്നതിന് കുഴപ്പമില്ല. സിനിമ കാണുന്ന പ്രേക്ഷകന് അത് പറയാന്‍ അവകാശമുണ്ട്. അത് കുഴപ്പമില്ല. എല്ലാവരും നല്ലത് പറയണം എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. കുറച്ച് നെഗറ്റീവ് കൂടി വരണ്ടേ, അത് ഓക്കെയാണ്'' എന്നാണ് ദിവ്യ പിള്ള മറുപടി നല്‍കിയത്.

നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ് സിനിമയുടെ സംവിധാനം. അജു വര്‍ഗീസ്, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ, അവന്തിക മോഹന്‍, അഷിക അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Divya Pillai gives reply to a fan who said he didn't like Dheeram. The incident happened during the theatre visit of the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് എൻഡിഎ മുന്നേറ്റം; തൃശൂരിൽ യുഡിഎഫ്

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണം, ഫൊറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; അപൂര്‍വമെന്ന് സുപ്രീംകോടതി

തദ്ദേശ തെരഞ്ഞെടുപ്പിലെ വിധി ഇന്നറിയാം, മെസി ഇന്ത്യയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT