ദിവ്യാങ്ക ത്രിപാഠിയും വിവേക് ദാഹിയയും ഇൻസ്റ്റ​ഗ്രാം
Entertainment

യൂറോപ്പില്‍ അവധി ആഘോഷത്തിനിടെ മോഷണത്തിനിരയായി താരദമ്പതികള്‍; നഷ്ടപ്പെട്ടത് 10 ലക്ഷം രൂപയുടെ സാധനങ്ങള്‍

വിവാഹ വാര്‍ഷികം ആഘോഷിക്കാനായി യൂറോപ്പില്‍ പോയപ്പോഴുണ്ടായ ദുരനുഭവമാണ് ദമ്പതികള്‍ വെളിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഹിന്ദി സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരദമ്പതികളാണ് ദിവ്യാങ്ക ത്രിപാഠിയും വിവേക് ദാഹിയയും. വിവാഹ വാര്‍ഷികം ആഘോഷിക്കാനായി യൂറോപ്പില്‍ പോയപ്പോഴുണ്ടായ ദുരനുഭവമാണ് ദമ്പതികള്‍ വെളിപ്പെടുത്തിയത്. ഇറ്റലിയില്‍ വച്ച് ഇവര്‍ മോഷണത്തിന് ഇരയാവുകയായിരുന്നു.

പാസ്‌പോര്‍ട്ട് ഉള്‍പ്പടെ പത്ത് ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ ആരാധകരോട് വിവരം പങ്കുവച്ചത്.

യൂറോപ്പില്‍ അവധി ആഘോഷിക്കാനായി ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും പോയത്. ഫ്‌ളോറന്‍സില്‍ എത്തിയ ദമ്പതികള്‍ താമസിക്കാനായി സ്ഥലം നോക്കുകയായിരുന്നു. പുറത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് ഇരുവരും സാധനങ്ങള്‍ വച്ചത്. തിരിച്ചവന്നപ്പോള്‍ കണ്ടത് കാര്‍ കുത്തിത്തുറന്ന് ഇവരുടെ സാധനങ്ങളെല്ലാം മോഷ്ടിച്ചതാണ്. പാസ്‌പോര്‍ട്ട്, പേഴ്‌സ്, പണം, ഷോപ്പിങ് നടത്തിയ സാധനങ്ങള്‍ ഉള്‍പ്പെടെ വിലമതിപ്പുള്ളതെല്ലാം നഷ്ടപ്പെട്ടു.

ഇവരെ ഒരു സുഹൃത്താണ് പണം നല്‍കി സഹായിച്ചത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയെ സമീപിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ചിത്രം ദമ്പതികള്‍ പങ്കുവച്ചു. വൈകാതെ ഭാരതത്തിലേക്ക് മടങ്ങുമെന്നും ഇവര്‍ ആരാധകരെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT