ദിയാ കൃഷ്ണ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഒരു ചുവന്ന കൊടി കണ്ടാല്‍ ഓടി രക്ഷപ്പെടണം'; പ്രണയത്തകര്‍ച്ചയെക്കുറിച്ച് ദിയാ കൃഷ്ണ

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മറുപടി പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദിയാ കൃഷ്ണ. താരത്തിന്റെ ഡാന്‍സ് കവറുകളും മറ്റും വൈറലാവാറുണ്ട്. ദിയയുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അടുത്തിടെയാണ് പ്രണയം തകര്‍ന്ന വിവരം താരം അറിയിച്ചത്. ഇപ്പോള്‍ പ്രണയത്തകര്‍ച്ചയെക്കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

പ്രണയത്തില്‍ നിന്ന് എന്താണ് പഠിച്ചത് എന്നാണ് ദിയ പറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മറുപടി പറഞ്ഞത്. ഒരു ചുവന്ന കൊടി കണ്ടാല്‍ ഓടി രക്ഷപ്പെടണം. ആരെയും മാറ്റാനായി കാത്തുനില്‍ക്കരുത്. കാരണം അവര്‍ നിങ്ങളെ മാല്യവത്തായി കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളെ വേദനിപ്പിക്കാനാവില്ല. എനിക്ക് തെറ്റുപറ്റിയത് എവിടെയാണെന്നു വച്ചാല്‍, ചുവന്ന കൊടിയുടെ ഒരു പൂന്തോട്ടം തന്നെ കണ്ടിട്ടും അത് പച്ചയാകും എന്ന പ്രതീക്ഷയില്‍ കാത്തിരുന്നു.- ദിയ പറഞ്ഞു. 

റിലേഷന്‍ഷിപ്പില്‍ വൈബിനേക്കാള്‍ വേണ്ടത് വിശ്വാസമാണെന്നും താരം വ്യക്തമാക്കി. വൈബില്ലാത്ത ഒരാളുമായി ഞാന്‍ ഒരിക്കലും റിലേഷന്‍ഷിപ്പിലാവില്ല. പ്രണയത്തിലായിരിക്കുമ്പോള്‍ വിശ്വാസമാണ് ഏറ്റവും പ്രധാനം എന്നാണ് ദിയ പറഞ്ഞത്. ഇനി ഡേറ്റിങ്ങൊന്നുമില്ലെന്നും നേരെ വിവാഹമാണെന്നും ദിയ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT