സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് മറുപടിയുമായി ദിയ കൃഷ്ണ. എന്തുകൊണ്ട് ഭര്‍ത്താവായ അശ്വിന്റ വീട്ടുകാരുമായി സമയം ചെലവിടാത്തതെന്നും അശ്വിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണെന്നുമാണ് ദിയ പുതിയ വ്‌ളോഗില്‍ പറയുന്നത്. അശ്വിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള യാത്രയ്ക്കിടെ ചിത്രീകരിച്ച വിഡിയോയിലൂടെയാണ് ദിയയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:
''ഒത്തിരിപേര്‍ ചോദിക്കാറുണ്ട് അശ്വിന്റെ കുടുംബം ഓമിയെ കാണാറില്ലേ, കൂടെ സമയം ചെലവിടാറില്ലേ എന്നൊക്കെ. എന്റെ അമ്മയുടെ വ്‌ളോഗിലും കമന്റ് ചെയ്യാറുണ്ട്. ആദ്യം തന്നെ പറയാനുള്ളത് എന്റെ കുടുംബത്തിലെ എല്ലാവരും വ്‌ളോഗ് എടുക്കുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ ഭയങ്കര ആക്ടീവാണ്. പക്ഷെ അശ്വിന്റെ കുടുംബത്തിലെ ആരും ഒട്ടും ആക്ടീവല്ല. അച്ഛനും അമ്മയും സോഷ്യല്‍ മീഡിയയിലേ ഇല്ല. ആ പരിസരത്ത് പോലും അവരില്ല. അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ട്.
ഞാനും എന്റെ കുടുംബവും വര്‍ഷങ്ങലായി മീഡിയയിലുള്ളവരാണ്. സോഷ്യല്‍ മീഡിയിയല്‍ ഉണ്ട്. നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയിയില്‍ കാണിക്കാറുണ്ട്. അശ്വിന്റെ വീട്ടില്‍ പോകുന്നത് നമ്മളായിട്ട് വ്‌ളോഗ് എടുത്ത് ഇട്ടില്ലെങ്കില്‍ അതാരും അറിയില്ല. അവരാരും എടുത്ത് വ്‌ളോഗ് ഇടാന്‍ പോകുന്നില്ല. അവര്‍ വ്‌ളോഗ് ചെയ്യുന്ന ആള്‍ക്കാരല്ല. അതുകാരണം കുറേപ്പേര്‍ അറിയാതെ പോകുന്ന കാര്യങ്ങളുണ്ട്. ഞാന്‍ എനിക്ക് പറ്റുന്നത് പോലെ വ്‌ളോഗ് എടുത്തിടുന്നതിനാലാണ് നിങ്ങള്‍ ഇടയ്‌ക്കെങ്കിലും കാണുന്നത്.
അതിനര്‍ത്ഥം ഞങ്ങള്‍ അവര്‍ക്കൊപ്പമോ അവര്‍ കുഞ്ഞിനൊപ്പമോ സമയം ചെലവിടാറില്ല എന്നല്ല. എല്ലാവര്‍ക്കും അവരവരുടേതായ സമയം കുഞ്ഞിനൊപ്പം ചെലവിടാന്‍ കിട്ടും. പിന്നെ, ഞാന്‍ എന്റെ കംഫര്‍ട്ടിനായി പോകുന്നത് തീര്‍ച്ചയായും എന്റെ വീട്ടിലായിരിക്കും. എന്റെ കംഫര്‍ട്ടിനായി അശ്വിന്റെ വീട്ടുകാരുടെ അടുത്തോ വേറെ ആരുടെയെങ്കിലും വീട്ടിലോ പോകില്ല. ഞാന്‍ പോകുന്നിടത്തല്ലേ തല്‍ക്കാലം ഓമിയെ കൊണ്ടു പോകാന്‍ പറ്റുള്ളൂ. ഓമിയ്ക്ക് പത്ത് മാസമേ പ്രായമുള്ളൂ. പത്ത് വയസായിരുന്നുവെങ്കില്‍ അശ്വിന്റെ കൂടെ എവിടേയും പറഞ്ഞുവിടാം. എനിക്ക് അത്രയും സന്തോഷം.
എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്ന് വിളിക്കുന്നത്? അമ്മ എന്ന് വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്ന് വിളിക്കാന്‍ ഒരാളുണ്ട്. അവരുടെ പേര് സിന്ധു കൃഷ്ണ എന്നാണ്. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ അച്ഛാ എന്ന് എനിക്ക് വിളിക്കാനാകില്ല. എന്റെ അച്ഛന്‍ കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.
അശ്വിന്റെ അമ്മയാണ് മീനാക്ഷി. അച്ഛന്‍ ഗണേശും. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിള്‍ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാല്‍ തനിക്ക് ഭ്രാന്താണോ എന്ന് ഞാന്‍ ചോദിക്കും. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാല്‍ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവന്‍ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാല്‍ മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates