Diya Krishna 
Entertainment

'കണ്ടാല്‍ അശ്വിന്റെ അമ്മയാണെന്നെ തോന്നൂ'; അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

കഴിഞ്ഞ ദിവസം അശ്വിനൊപ്പം ഡാന്‍സ് ചെയ്യുന്ന വിഡിയോ ദിയ പങ്കുവച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അധിക്ഷേപ കമന്റിന് മറുപടി നല്‍കി ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്വന്തമായൊരു ഇടം നേടാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ദിയയുടെ വ്‌ളോഗുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ദിയയുടെ ഭര്‍ത്താവ് അശ്വിനും മകന്‍ ഓമിയും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതമാണ്.

കഴിഞ്ഞ ദിവസം അശ്വിനൊപ്പം ഡാന്‍സ് ചെയ്യുന്ന വിഡിയോ ദിയ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് യുവതി മോശം കമന്റുമായെത്തിയത്. 'അശ്വിന്റെ അമ്മ ആണെന്നേ തോന്നു ദിയയെ കണ്ടാല്‍.' എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ കമന്റിട്ട സ്ത്രീയുടെ ചിത്രമടക്കം പുറത്തു വിട്ടു കൊണ്ട് ദിയ പ്രതികരിക്കുകയായിരുന്നു.

''നിന്റെ അഡ്രസ് തരൂ. നിനക്ക് എന്നും രാവിലെ നോക്കാന്‍ ഞാനൊരു നല്ല കണ്ണാടി കൊറിയര്‍ ചെയ്യാം'' എന്നാണ് ദിയ മറുപടി നല്‍കിയത്. ദിയയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ബോഡി ഷെയ്മിങ് ചെയ്യുന്നവരെ ഇങ്ങനെ തന്നെ വേണം നേരിടാനെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനിടെ ഭര്‍ത്താവിന്റെ അമ്മയെ ആന്റിയെന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ദിയയുടെ പരാമര്‍ശവും വിവാദമായിരുന്നു. ഈ സംഭവത്തില്‍ ദിയ നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവര്‍ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമര്‍ശം ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച മെസേജിനാണ് ദിയ മറുപടി നല്‍കിയത്. മെസേജ് പങ്കുവച്ചു കൊണ്ട്, താന്‍ മാപ്പ് പറയാന്‍ ഒരുക്കമാണെന്നാണ് ദിയ പറയുന്നത്.

''കുറച്ച് നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവര്‍ പറഞ്ഞ കാര്യത്തില്‍ ആര്‍ക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി ക്ഷമ ചോദിച്ചാല്‍ ആഗ്രഹിക്കുകയാണ്.'' ദിയ പറയുന്നു.

''ഞാനത് പറഞ്ഞപ്പോള്‍ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇന്‍സ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലര്‍ വളരെ സ്‌നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍, എന്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങള്‍ ലഭിച്ചുവെങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല'' എന്നും ദിയ പറഞ്ഞു.

Diya Krishna gives reply to a bodyshaming comment on her dancing video with Aswin Ganesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചറില്‍ ആശങ്ക

7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പണം നല്‍കാം, എന്താണ് യുപിഐ ക്രെഡിറ്റ് ലൈന്‍?; പ്രയോജനങ്ങള്‍ എന്തെല്ലാം?

'പാര്‍ട്ടി കോട്ടയിലെ തോല്‍വിക്ക് കാരണം എംവി ഗോവിന്ദന്‍'; പോസ്റ്റിട്ട സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

അദാനി മാനേജ്‌മെന്റിനെ നേരിട്ട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി, എന്ത് ഡീലാണ് നടന്നത്?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ