തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും പിതാവിനുമെതിരെ കേസെടുത്തതിന് പിന്നാലെ ദിയ കൃഷ്ണ (Diya Krishna) ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ചില സമയങ്ങളിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. തന്റെ സ്ഥാപനത്തെ പിന്തുണച്ച എല്ലാ ഉപഭോക്താക്കളോടും ദിയ നന്ദിയും പറഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍ പ്രതികരിച്ചതിനു പിന്നാലെയാണ് ദിയയുടെ പ്രതികരണം വന്നത്.
കേസിനു പിന്നില്‍ ആരുടെയോ കുബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കൃഷ്ണകുമാര്‍ ആരോപിച്ചത്. ശക്തമായ പിന്തുണയില്ലാതെ ഒരു ബിസിനസ് ഒന്നുമല്ലെന്നും ഓരോ ഉപഭോക്താവിനോടും നന്ദി പറയുന്നുവെന്നും ദിയ കുറിച്ചു. എന്നാൽ ഇതിന്റെ തുടർച്ചയായി ദിയ പങ്കുവെച്ച വാക്കുകളാണ് ചർച്ചയായിരിക്കുന്നത്.
"വായ അടച്ചുവെച്ച് കണ്ണ് തുറന്നിരിക്കുകയാണ് ചിലസമയങ്ങളിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നാണ്" ദിയ കുറിച്ചത്. സത്യം ഏറ്റവുമൊടുവിൽ പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
പരാതിക്കാരായ യുവതികള്‍ ദിയയുടെ ബിസിനസ് സ്ഥാപനമായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വിഡിയോ കൈയിലുണ്ടെന്ന് കൃഷ്ണകുമാർ നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതേസമയം കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരും രംഗത്തെത്തി. ദിയ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിച്ചത് നികുതി പ്രശ്‌നം മൂലമാണെന്ന് ജീവനക്കാരുടെ ആരോപണം. ദിയ തന്നെയാണ് തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചത്. തങ്ങളെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ടെന്നുമാണ് ഇവർ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates