Entertainment

'കാണുന്നതെല്ലാം വിശ്വസിക്കരുത്, കടന്നുപോയത് സമ്മർദ്ദം നിറഞ്ഞ ദിനങ്ങൾ'; അക്കൗണ്ട് തിരിച്ചുപിടിച്ച ശേഷം വരലക്ഷ്മി

ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്‍തപ്പോഴായിരുന്നു വരലക്ഷ്‍മിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ഹാക്ക് ചെയ്യപ്പെട്ട തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചുപിടിച്ചതായി തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ.  ദിവസങ്ങൾക്ക് മുൻപാണ് തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാറിന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത്. തുടർന്ന് ഇൻസ്റ്റ​ഗ്രാമിലേയും ട്വിറ്ററിലേയും  പ്രൊഫഷണലുകളുടെ സഹായത്തോടെയാണ് അക്കൗണ്ട് തിരിച്ചെടുത്തത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവരം അറിയിച്ചത്.

ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്‍തപ്പോഴായിരുന്നു വരലക്ഷ്‍മിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. കാണുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് വരലക്ഷ്‍മി ആരാധകരോട് പറയുന്നത്. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷമുള്ള ദിനങ്ങൾ സമ്മർദ്ദം നിറഞ്ഞതായിരുന്നെന്നും താരം വ്യക്തമാക്കി. അക്കൗണ്ടുകൾ തിരിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും പോസ്റ്റുകളെല്ലാം താരത്തിന് നഷ്ടപ്പെട്ടു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്നാണ് താരം പറയുന്നത്.

കാണുന്നതെല്ലാം ഒരിക്കലും വിശ്വസിക്കരുത്. ഇക്കാര്യം എനിക്ക് കഴിഞ്ഞ കാര്യത്തോട് കൂടി മനസിലായി. കഴിഞ്ഞ ദിവസം ഒരു ലിങ്ക് ക്ലിക്ക് ചെയ്‍തു. അത് ഒരു വെരിഫൈഡ് യൂസറില്‍ നിന്നായിരുന്നു. പക്ഷേ അക്കൗണ്ട്  ഹാക്ക് ചെയ്യപ്പെട്ടു. എന്റെ ഇൻസ്റ്റാ അക്കൗണ്ട് തിരിച്ചുകിട്ടി. പഴയ പോസ്റ്റുകളും തിരിച്ചുകിട്ടാൻ അവര്‍ പ്രവര്‍ത്തിക്കുകയാണ്. നമ്മളെല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ ആരാധനപാത്രത്തെ നോക്കിക്കാണുകയും അവയാകാൻ ശ്രമിക്കുകയും ചെയ്യുകയാണ്. അത് നിര്‍ത്തണം. പ്രചോദനം നേടാം. പക്ഷേ അവരാകാൻ ശ്രമിക്കരുത്. നിങ്ങള്‍ക്ക് അതിനേക്കാള്‍ മികച്ചവരാകാം. സ്വയം വിശ്വസിക്കുകയാണ് വേണ്ടത്.  സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പൂര്‍ണതയുള്ളതായി തോന്നുണ്ടെങ്കില്‍ യഥാര്‍ഥത്തില്‍ അതാകണം. സ്വന്തം ജീവിതം ആസ്വദിക്കൂ.  സോഷ്യല്‍ മീഡിയും ആസ്വദിക്കാം.  പക്ഷേ നിങ്ങളുടെ ഇത് ജീവിതത്തെ മറികടക്കാൻ അനുവദിക്കരുത്.  ഞാൻ എന്നെത്തന്നെ സ്‍നേഹിക്കാനും താൻ ആരാണ് എന്നതിനെ ഇഷ്‍ടപ്പെടാനും ശ്രമിക്കുകയാണ്  - താരം കുറിച്ചു‍

മറ്റൊരു പോസ്റ്റിൽ കഴിഞ്ഞു പോയ ദിവസങ്ങളിലെ മാനസികസമ്മർദ്ദങ്ങളെക്കുറിച്ചും താരം പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ സമ്മര്‍ദം നിറഞ്ഞതായിരുന്നു. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഒരേസമയം നഷ്ടപ്പെട്ടത് എന്നെ വല്ലാതെയാക്കി. എന്റെ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു തന്നതിന് നന്ദി. എന്റെ എല്ലാ പോസ്റ്റുകളും നഷ്ടമായി. ഇത് പുതിയ തുടക്കമാണ്. എല്ലാവര്‍ക്കും സ്‌നേഹവും പോസിറ്റിവിറ്റിയും നല്‍കുന്നു. ഹാക്കര്‍മാര്‍ക്ക് പോലും.- വരലക്ഷ്മി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT