ഫയല്‍ ചിത്രം 
Entertainment

ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കരുത്; അമല പോളിന്റെ മുന്‍ കാമുകനെ തടഞ്ഞ് കോടതി

ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കരുത്; അമല പോളിന്റെ കാമുകനെ തടഞ്ഞ് കോടതി

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: നടി അമല പോളിന്റെ ചിത്രം സമൂഹ മാധ്യത്തില്‍ പങ്കുവയ്ക്കുന്നതിന് മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിങ്ങിന് കോടതി വിലക്ക്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നു കാണിച്ച് അമല പോള്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ ഡിസംബര്‍ 22 ലേക്ക് മാറ്റി.

മുംബൈ സ്വദേശിയും ഗായകനുമായ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിങ്ങിനെതിരെയാണ് അമല ഹര്‍ജി നല്‍കിയത്.  വിവാഹിതരായെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നടപടി.

മാസങ്ങള്‍ക്ക് മുന്‍പാണ് ഭവ്‌നിന്ദര്‍ സിങ് അമലയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. പരമ്പരാഗത രാജസ്ഥാനി വിവാഹവേഷത്തിലായിരുന്നു ഇരുവരും. വിവാഹിതരാവുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ താരം വിവാഹിതയായെന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തകള്‍ വന്നു. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭവ്‌നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു.

കുറച്ചുനാള്‍ ഭവിനിന്ദറുമായി പ്രണയത്തിലായിരുന്നു താരം. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21