Lokah ഫയല്‍
Entertainment

ദുല്‍ഖര്‍ നസ്ലെന്‍ ഫാന്‍, മമ്മൂട്ടിക്കും ഭയങ്കര ഇഷ്ടമാണ്'; ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്ര, വരാന്‍ പോവുന്നതെല്ലാം വലുതെന്ന് സംവിധായകന്‍

ചന്ദ്രയ്ക്കായി ഓപ്ഷന്‍സ് ഉണ്ടായിരുന്നു. അതില്‍ ഒന്ന് കല്യാണി ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലോകയും ചന്ദ്രയും ബോക്‌സ് ഓഫീസ് കീഴടക്കിയിരിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല, ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശനേയും നസ്ലെനേയും പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ സിനിമ അഞ്ച് സിനിമകളുള്ള സീരീസിലെ ആദ്യ ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര കുതിക്കുന്നത്.

ലോകയിലെ നസ്ലെനും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ്, നായികയ്ക്ക് കൂടുതല് പ്രാധാന്യമുള്ള ലോകയിലേക്ക് നസ്ലെന്‍ എത്തുന്നത്. എന്നാല്‍ കഥാപാത്രം ഏതാണെങ്കിലും താന്‍ ഓക്കെയാണെന്നാണ് നസ്ലെന്‍ പറഞ്ഞതെന്നാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറയുന്നത്.

സിനിമയുടെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ നസ്ലെന്റെ ഫാന്‍ ആണെന്നാണ് ഡൊമിനിക് അരുണ്‍ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'നസ്ലെന്റെ കാസ്റ്റിങ് വന്നപ്പോള്‍ ദുല്‍ഖറിനായിരുന്നു എക്സൈറ്റ്മെന്റ്. ദുല്‍ഖര്‍ നസ്ലെന്‍ ഫാന്‍ ആണ്. മമ്മൂക്കയ്ക്കും ഇഷ്ടമാണ്. മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത്. നസ്ലെനോട് കഥ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണുവാണ്, ചിലപ്പോള്‍ സണ്ണി ആയേക്കും എന്ന് പറഞ്ഞു. പ്രേമലുവിന് മുമ്പാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായതുകൊണ്ട്, ഏതുകഥാപാത്രമായാലും ഓക്കേയാണെന്ന് നസ്ലെന്‍ പറഞ്ഞു' എന്നാണ് ഡൊമിനിക് പറഞ്ഞത്.

അതേസമയം, ലോകയുടെ ലോകത്തേക്കുള്ള സ്നീക് പീക് മാത്രമാണ് ചന്ദ്രയെന്നും ഡൊമിനിക് പറയുന്നുണ്ട്. ലോക യൂണിവേഴ്സിലെ ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്ര. ഇനി വരാന്‍ പോവുന്നതെല്ലാം വലുതാണെന്നും അദ്ദേഹം പറയുന്നു. ദുല്‍ഖറിന്റെ അടുത്ത് കഥ പറയുമ്പോള്‍ കാസ്റ്റ് ഉണ്ടായിരുന്നില്ല. ചന്ദ്രയ്ക്കായി ഓപ്ഷന്‍സ് ഉണ്ടായിരുന്നു. അതില്‍ ഒന്ന് കല്യാണി ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കഥാപാത്രത്തിന് വേണ്ടി കല്യാണി കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. ഭയങ്കര കമ്മിറ്റ്മെന്റുള്ള നടിയാണ് കല്യാണി. ഇപ്പോള്‍ ലഭിക്കുന്ന പ്രശംസകള്‍ കല്യാണി ശരിക്കും അര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ മറ്റൊരാളെ ചന്ദ്രയായി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. ബാക്കിയുള്ള സിനിമകളിലും ചന്ദ്ര ഉറപ്പായും വരുമെന്നും ഡൊമിനിക് പറയുന്നുണ്ട്.

Director Dominic Arun talks about casting Naslen and Kalyani Priyadarshan in Lokah Chapter 1: Chandra. Says Dulquer Salmaan is a fan of Naslen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

SCROLL FOR NEXT