Don Palathara, Dr Biju ഫെയ്സ്ബുക്ക്
Entertainment

സർക്കാർ ഫണ്ട് പൂട്ടിക്കെട്ടരുത്, ഡോക്ടര്‍ ബിജു കെഎസ്എഫ്ഡിസി തലപ്പത്ത് വരണം; കത്ത് വിവാദത്തിനിടെ ഡോണ്‍ പാലത്തറ

അന്ന് മാര്‍ക്കിട്ട കഥകള്‍ ഒന്നുമല്ല പിന്നെ അടുത്ത റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെ എസ്എഫ്ഡിസിയുടെ തലപ്പത്തു കൊണ്ടു വരണമെന്ന് സംവിധായകന്‍ ഡോണ്‍ പാലത്തറ. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് പൂട്ടിക്കെട്ടരുതെന്നും ഡോണ്‍ പാലത്തറ.

സ്ത്രീകള്‍ക്കും ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെ വിമര്‍ശിച്ച അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ചെത്തിയവരില്‍ ഒരാളാണ് ഡോണ്‍ പാലത്തറ. മുപ്പതോളം ഒപ്പിട്ട കത്ത് മുഖ്യമന്ത്രിയ്ക്ക് കൈ മാറുകയും ചെ്തിരുന്നു. അടൂരിന്റെ വാക്കുകള്‍ ഗൗരവ്വമായി പരിശോധിക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്ത് വിവാദമായതോടെയാണ് ഡോണ്‍ പാലത്തറ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

നേരത്തെ താന്‍ കെഎസ്എഫ്ഡിസി ക്ഷണിച്ചിട്ട് സിനിമ തെരെഞ്ഞടുക്കാനായി മാര്‍ക്കിടാന്‍ പോയിരുന്നു. എന്നാലന്ന് മാര്‍ക്കിട്ട സിനിമകളൊന്നുമല്ല തെരഞ്ഞെടുക്കപ്പെട്ടതെന്നും ഡോണ്‍ ആരോപിക്കുന്നുണ്ട്. ഡോണ്‍ പാലത്തറയുടെ കുറിപ്പിലേക്ക്:

പണ്ടൊരിക്കല്‍ കെഎസ്എഫ്ഡിസി ക്ഷണിച്ചിട്ട് ഫണ്ടിന്റെ ആദ്യഘട്ടം തിരഞ്ഞെടുപ്പില്‍ മാര്‍ക്കിടാന്‍ പോയി. തിരഞ്ഞെടുപ്പ് സിനൊപ്‌സിസ് മാത്രം വായിച്ചിട്ടാണ്, ട്രീറ്റ്‌മെന്റ് പോലും ചോദിച്ചിട്ടില്ല. വിഷ്വല്‍ മീഡിയമായ സിനിമയെ എങ്ങനെ ആണ് കഥ മാത്രം വായിച്ചിട്ട് എന്തെങ്കിലും പറയാന്‍ പറ്റുക എന്നുള്ള ചോദ്യമൊക്കെ നേരിട്ട് അവരോട് ചോദിക്കുക.

അന്ന് മാര്‍ക്കിട്ട കഥകള്‍ ഒന്നുമല്ല പിന്നെ അടുത്ത റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. അത് ആരുടെ തീരുമാനം ആണെന്നോ ഇതിനിടയില്‍ എന്തൊക്കെ നടന്നു എന്നോ എനിക്കറിയില്ല. സെലക്ട് ചെയ്യപ്പെട്ട തിരക്കഥകള്‍ ആവട്ടെ, ഇതുവരെ പ്രൊഡക്ഷന്‍ തുടങ്ങിയിട്ടുമില്ല. ഇത്തരം കാര്യങ്ങള്‍ നേരിട്ടറിയാവുന്നതുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞ മുതിര്‍ന്ന സംവിധായകനെ ആളുകള്‍ ആക്രമിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നത്.

ഈ വിവാദങ്ങളുടെ പിന്നാലെ ഈ ഫണ്ട് സര്‍ക്കാര്‍ പൂട്ടിക്കെട്ടുമോ എന്നാണ് പലരും ഭയക്കുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ അങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. ഡോക്ടര്‍ ബിജു സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹത്തെ കെഎസ്എഫ്ഡിസിയുടെ തലപ്പത്തു കൊണ്ടുവരണം. അവിടുത്തെ ക്രമക്കേടുകള്‍ക്ക് ഒരു പരിധി വരെ എങ്കിലും അദ്ദേഹം വഴി സോലൂഷന്‍ കണ്ടെത്താന്‍ ആവും എന്നാണ് പ്രതീക്ഷ. വ്യക്തിപരമായ അഭിപ്രായമാണ്. ഞാന്‍ ഒരു സംഘടനയെയും പ്രതിനിധീകരിക്കുന്നില്ല.

ഡോണ്‍ പാലത്തറയ്ക്ക് പുറമെ എംഎന്‍ കാരശ്ശേരി, പോള്‍ സക്കറിയ, സിവി ബാലകൃഷ്ണന്‍, ആര്‍ നന്ദകുമാര്‍, ജോഷി ജോസഫ്, വിആര്‍ ഗോപിനാഥ്, വേണു നായര്‍ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Amid the Letter Controversy director Don Palathara wants Dr Biju to be the head of KSFDC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT