VD Satheesan, Dr Biju 
Entertainment

വര്‍ഗീയതയോടു സന്ധിയില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച, ജെന്‍സികളെ പോലും ആകര്‍ഷിച്ച നേതാവ്; ആശംസകളുമായി ഡോ.ബിജു

വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍ , എന്നീ കേരളം കണ്ട എക്കാലത്തെയും രണ്ടു വര്‍ഗ്ഗീയ മാലിന്യങ്ങളെ പടിക്കു പുറത്തു നിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിഡി സതീശനെ അഭിനന്ദിച്ച് സംവിധായകന്‍ ഡോക്ടര്‍ ബിജു. വര്‍ഗീയതയോട് സന്ധിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് വിഡി സതീശനെന്നാണ് ഡോക്ടര്‍ ബിജു പറയുന്നത്. കേരളത്തിലെ ജെന്‍സി തലമുറയെ പോലും ചേര്‍ത്തു നിര്‍ത്തിയ നേതാവാണെന്നും ഡോക്ടര്‍ ബിജു പറയുന്നു. ആ വാക്കുകളിലേക്ക്:

മത നേതാക്കളുടെ മുന്‍പില്‍ കുമ്പിട്ടു നില്‍ക്കാതെ വര്‍ഗ്ഗീയതയോടു സന്ധിയില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച ഒരു നേതാവ് . സമകാലിക രാഷ്ട്രീയത്തില്‍ വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍ , എന്നീ കേരളം കണ്ട എക്കാലത്തെയും രണ്ടു വര്‍ഗ്ഗീയ മാലിന്യങ്ങളെ പടിക്കു പുറത്തു നിര്‍ത്തി എന്നതാണ് ശ്രീ വി ഡി സതീശന്റെ ഏറ്റവും വലിയ ഒരു ക്വാളിറ്റി എന്ന് ഞാന്‍ വിചാരിക്കുന്നു . ജനപ്രിയതയില്‍ ഇപ്പോള്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന നേതാക്കളില്‍ ഒന്നാമന്‍ എന്ന് തന്നെ പറയാവുന്ന തരത്തില്‍ എല്ലാ വിഭാഗം ആളുകളുടെയും പൊതുജന സമ്മിതി വി ഡി സതീശനുണ്ട് .

പൊതുജന വികാരത്തിന്റെ ഒരു പ്രതിഫലനം കൂടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ തീരുമാനം . വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി എസ്സിന് സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങിയ ജനസഞ്ചയത്തെ ഓര്‍മിപ്പിച്ചു ഇത്തവണ വി ഡി എസ്സിന് അനുകൂലമായി തെരുവിലേക്ക് ഒഴുകിയിറങ്ങിയ ജനം . ജെന്‍സി വിഭാഗത്തെ പോലും ആകര്‍ഷിച്ച ഒരു സമകാലിക നേതാവ് ആണ് അദ്ദേഹം . ഒരു പുതു കേരളത്തിനായി മികച്ച കാഴ്ചപ്പാടും വീക്ഷണവും ഉള്ള ഒരു നേതാവ് ആയാണ് വി ഡി എസ്സിനെ ഞാന്‍ നോക്കി കാണുന്നത്.

മികച്ച പ്രഭാഷകന്‍ , ആഴത്തിലുള്ള വായന , സാംസ്‌കാരികമായ അറിവ് തുടങ്ങി ഒട്ടേറെ പോസിറ്റിവ് ആയ ഗുണങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു നേതാവ് . കേരളത്തിന്റെ ഭാവിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ഉചിതമായ ഒരു തീരുമാനം. പുതിയ കാലത്തിന്റെ മുഖ്യമന്ത്രിക്ക് ഏറെ പ്രതീക്ഷയോടെ എല്ലാ ആശംസകളും.

Dr Biju congratulates VD Satheesan as he becomes the CM of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT