ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഡ്രൈവിങ് ലൈസൻസും ബോളിവുഡിലേക്ക്, പൃഥ്വിരാജിന്റെ വേഷത്തിൽ അക്ഷയ് കുമാർ, ഒപ്പം ഇമ്രാൻ ഹാഷ്മിയും

രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ഡ്രൈവിങ് ലൈസൻസ്. ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ബോളിവുഡിലെ സൂപ്പർതാരം അക്ഷയ്കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കിൽ പ്രധാന വേഷത്തിലെത്തുന്നത്. 

പൃഥ്വിരാജ് അഭിനയിച്ച സിനിമാ താരത്തിന്റെ റോളിലാണ് അക്ഷയ് കുമാർ എത്തുക. സുരാജ് വെഞ്ഞാറമൂടിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാകും ഇമ്രാൻ ഹാഷ്മി എത്തുക. ആദ്യമായാണ് ഇരു താരങ്ങളും സിനിമയിൽ ഒന്നിക്കുന്നത്. രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കുന്നു.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജർ രവി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തി. പൃഥ്വിരാജിനേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും, അന്ന ബെന്നിന്റെ ഹെലൻ എന്നിവയും ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍