Dulquer, Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വാപ്പയുടെയും മോന്റെയും സിനിമ ഒരേ ദിവസം തിയറ്ററിൽ, ഉമ്മ ആരുടെ സിനിമ കാണും ?'; രസകരമായ മറുപടിയുമായി ദുൽഖർ

'അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ട് പേർക്കും ഇത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മമ്മൂട്ടി ചിത്രം 'ഓം', ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക്ക താര'യും ഒരേ ദിവസമാണ് റിലീസിനൊരുങ്ങുന്നത്. ഇതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും ഇത് തനിക്ക് ലഭിച്ച അനു​ഗ്രഹമാണെന്നും പറയുകയാണ് ദുൽഖർ. ‘ആകാശംലോ ഒക്ക താര’യുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദുൽഖർ. നവംബർ 20 നാണ് രണ്ട് ചിത്രങ്ങളും പ്രദർശനത്തിന് എത്തുന്നത്.

"അപ്പയുടെ സിനിമയും എന്റെ സിനിമയും ഒരുമിച്ച് റിലീസ് ചെയ്യുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഒരേ വീട്ടിൽ നിന്ന് രണ്ട് പേർ, അതും കേരളത്തിൽ നിന്നുള്ള രണ്ട് മലയാളി നടന്മാർ, അച്ഛനും മകനും സിനിമകളുമായി എത്തുന്നു. എന്റെ സിനിമ ഒരു തെലുങ്ക് ചിത്രമാണ്, അപ്പയുടെ സിനിമ ഒരു തമിഴ് ചിത്രവും.

അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ട് പേർക്കും ഇത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്".- ദുൽഖർ പറഞ്ഞു. അമ്മയ്ക്ക് തന്നോടാണ് കുറച്ചുകൂടി ഇഷ്ടമെന്നും അച്ഛൻ പലപ്പോഴും ഇക്കാര്യം പറയാറുണ്ടെന്നും ദുൽഖർ തമാശയായി പങ്കുവെച്ചു.

"അമ്മയ്ക്ക് കുറച്ച് ചായ്‌വ് എന്നോടാണ്. അപ്പ എപ്പോഴും പറയാറുണ്ട്, ‘ഞാൻ ഇത്രയും വർഷമായി അഭിനയിച്ചു കൊണ്ടിരിക്കുന്നു. എന്റെ സിനിമയെക്കുറിച്ച് ചോദിക്കാറു പോലുമില്ല, എന്റെ സിനിമ കാണാനും അങ്ങനെ ഇരിക്കാറില്ല. എന്നാൽ നീ വന്നതിനുശേഷം നിന്റെ സിനിമകളെല്ലാം ഭയങ്കര താല്പര്യത്തോടെയാണ് കാണുന്നത്’ എന്ന്". -ദുൽഖർ പറഞ്ഞു.

"ഓ'മിലെ സിയയുടെ എൻട്രിയും ആ പാട്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിന്റെ വിഷ്വൽസിന്റെ വലിയ ഫാനാണ് ഞാൻ. അപ്പ സ്ക്രീനിലേക്ക് വരുമ്പോൾ ചെറിയ കുട്ടിയായിരുന്ന കാലം മുതൽ തന്നെ ഞാൻ ഫാൻ ബോയ് ആണ്. സംവിധായകർ അദ്ദേഹത്തെ ഇത്രയും സ്റ്റൈലായി അവതരിപ്പിക്കുമ്പോൾ ഉള്ളിൽനിന്ന് വലിയ സന്തോഷമാണ് തോന്നുന്നത്".- ദുൽഖർ പറഞ്ഞു.

Dulquer funny speech about his father and mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'

കൊട്ടിയത്ത് പുക ശ്വസിച്ച് 30 ലേറെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഔദ്യോഗിക രേഖകളിൽ 'ദത്തെടുക്കപ്പെട്ട മകൾ/മകൻ' എന്ന് ചേർക്കരുത്; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

വമ്പന്മാരെ പുറത്താക്കി ചെന്നൈ, മുംബൈ, കെകെആർ; 184 താരങ്ങള്‍ ടീമുകളില്‍ തുടരും; സമ്പൂർണ പട്ടിക

വീടിന് നേരെ പടയപ്പയുടെ ആക്രമണം; വാതിൽ തകർത്ത് അകത്തുകയറിയ ആനയുടെ മുന്നിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപെട്ടു|VIDEO