ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ എനിക്ക് ആ​ഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം സമ്മതിക്കണ്ടേ?; ദുൽഖർ സൽമാൻ

'ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്'

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ സൂപ്പർതാരങ്ങളും ഒന്നിച്ചെത്തുന്നതു കാണാൻ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മരക്കാറിൽ മോഹൻലാലിന്റെ ചെറുപ്പകാലത്ത് പ്രണവ് എത്തിയത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ഇതേപോലെ ഒന്നിച്ചുകാണാൻ ഇതുവരെയായിട്ടില്ല. ഇപ്പോൾ വാപ്പച്ചിക്കൊപ്പം അഭിനയിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ. 

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ അതിന് അദ്ദേഹം കൂടി തീരുമാനിക്കണ്ടേ എന്നുമാണ് ദുൽഖർ പറയുന്നത്. 'വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ദേഹം കൂടി ചിന്തിക്കണം. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്.'- മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു. 

 ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ആണ്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

Today's Rashi Phalam April 6|സാമ്പത്തികമായി നേട്ടം, ആരോഗ്യം മെച്ചപ്പെടും

SCROLL FOR NEXT