Dulquer Salmaan and Mammootty 
Entertainment

'ഞങ്ങള്‍ക്കൊപ്പം വലിയൊരു തിമിംഗലവും കൂടെ വരുന്നുണ്ട്'; ബോക്‌സ് ഓഫീസില്‍ അച്ഛന്‍-മകന്‍ പോര്; ദുല്‍ഖറിന്റെ പ്രതികരണം

ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസ് ഒരു ക്ലാഷിന് ഒരുങ്ങുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ധനുഷിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം ഓം ആണ് മമ്മൂട്ടിയുടേതായി നവംബര്‍ 20ന് എത്തുക. അതേ ദിവസം തന്നെ ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രവും തിയേറ്ററുകളിലെത്തും.

ആകാശം ലോ ഒക താരയാണ് ദുല്‍ഖറിന്റെ റിലീസിനൊരുങ്ങുന്ന സിനിമ. ഇരു ചിത്രങ്ങളും ഒരേ സമയം തിയേറ്ററിലെത്തുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തന്റെ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

''ഞങ്ങളുടെ ഒപ്പം ഒരു വലിയ തിമിംഗലം കൂടി വരുന്നുണ്ട്, ഓം. പക്ഷെ രണ്ടും രണ്ട് ജോണര്‍ സിനിമകളാണ്. രണ്ട് ഭാഷകളിലുള്ള സിനിമകളാണ്. അതും കാണുക, ഇതും കാണുക. എല്ലാവര്‍ക്കും നല്ലൊരു വീക്കെന്‍ഡ് ആകട്ടെ'' എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന ചിത്രമാണ് ആകാശം ലോ ഒക്ക താര.

അതേസമയം മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഓം. ശ്രീലീല, ഇന്ദ്രന്‍സ്, നസറുദ്ദീന്‍ ഷാ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ഓമിന്‍. സായ് അഭ്യങ്കര്‍ ആണ് സംഗീതം ഒരുക്കുന്നത്. രാജ്കുമാര്‍ പെരിയസ്വാമിയാണ് സിനിമയുടെ സംവിധാനം. മമ്മൂട്ടി-ധനുഷ് കോമ്പോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Dulquer Salmaan about clashing with Mammootty as OM and AOT hits theatres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ ഒഴിവാക്കിയെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷകരം, വേദനയുണ്ടാക്കുന്നു'; ബോര്‍ഡ് നിയമനത്തില്‍ ലീഗില്‍ അതൃപ്തി പുകയുന്നു, പ്രതിഷേധം സോഷ്യല്‍മീഡിയില്‍

12 മില്യണ്‍ വ്യൂസ് നേടിയ റീല്‍; അത് കണ്ടാണ് അമലേട്ടന്‍ ഈ സിനിമയിലേക്ക് വിളിച്ചത്; തുറന്നു പറഞ്ഞ് ഹന്‍സിക

അറിഞ്ഞില്ലേ?... കൊച്ചി വാട്ടർ മെട്രോയിൽ വൻ അവസരം, ITI മുതൽ യോഗ്യത

സ്‌കന്ദഷഷ്ഠി നാളെ, ഐതിഹ്യമെന്ത്?, ആറുപടൈവീടുകള്‍ ഏതെല്ലാം?; അറിയാം കേരളത്തിലെ പ്രധാന മുരുക ക്ഷേത്രങ്ങളും വ്രതാനുഷ്ഠാനങ്ങളും

'നിന്നെ എന്തിന് കൊള്ളാം!' മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന 5 കാര്യങ്ങൾ | Children's Day