Dulquer Salmaan 
Entertainment

'ഞാന്‍ തെലുങ്കില്‍ മലയാളം പടവും മലയാളത്തില്‍ തെലുങ്ക് പടവും ചെയ്യുന്നുവെന്ന ട്രോള്‍ കണ്ടിരുന്നു'; കയ്യടി നേടി ദുല്‍ഖര്‍

'ഇത് മലയാളം പടം പോലെയുണ്ടല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകൡും സ്വന്തമായൊരു ഇടം നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച നടന്‍. മലയാളത്തിലെന്നത് പോലെ തന്നെ തെലുങ്കിലും വലിയൊരു ആരാധകവൃന്ദമുണ്ട് ദുല്‍ഖര്‍ സല്‍മാന്. ഇതേസമയം മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കില്‍ സിനിമകള്‍ ചെയ്യുന്നുവെന്ന വിമര്‍ശനവും ദുല്‍ഖര്‍ നേരിടാറുണ്ട്.

ഇപ്പോഴിതാ ദുല്‍ഖറിന്റെ പുതിയ തെലുങ്ക് പടം റിലീസിനെത്തുകയാണ്. ആകാസം ലോ ഒക്ക താരയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. ഇതിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ താന്‍ തെലുങ്ക് സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ദുല്‍ഖര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ വാക്കുകള്‍ വൈറലാവുകയാണ്.

''ഡബ്ബ് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ ടീമിന് ഈ സിനിമ തെലുങ്ക് പടമായിട്ട് തോന്നിയിട്ടേയില്ല. ട്രാന്‍സ്ലേറ്റ് ചെയ്യുന്ന സമയത്ത് ഇത് മലയാളം പടം പോലെയുണ്ടല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എവിടെയോ ഞാന്‍ വായിച്ചിരുന്നു. ദുല്‍ഖര്‍ തെലുങ്കില്‍ പോയി മലയാളം പടം ചെയ്യുകയും മലയാളത്തില്‍ തെലുങ്ക് പടം ചെയ്യുകയാണ് എന്നത്. വായിച്ചപ്പോള്‍ അത് ശരിയാണല്ലോ എന്ന് തോന്നി'' എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ചിത്രത്തെക്കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്. ''ആകാസം ലോ ഒക്ക താരയിലേക്ക് വന്നാല്‍ ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലും നടക്കാന്‍ സാധ്യതയുള്ള കഥയാണ്. നമുക്ക് എല്ലാവര്‍ക്കും ചെറുപ്പം മുതല്‍ക്കേ എന്തെങ്കിലും സ്വപ്‌നം ഉണ്ടാകും. ആ സ്വപ്‌നം നടത്തിയെടുക്കാന്‍ നമ്മള്‍ ചിലപ്പോള്‍ ശ്രമിക്കും. ഈ സിനിമ അത്തരത്തിലൊരു സ്വപ്‌നത്തിന്റെ കഥയാണ്.'' എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

Dulquer Salmaan about trolls for doing movies is telugu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

കേരളത്തില്‍ അടിമുടി മാറാന്‍ ആര്‍എസ്എസ്; 'പ്രാന്തം' പോയി 'സംഭാഗ്' വരും, ഒറ്റ നേതാവിന് കീഴിലേയ്ക്ക്

ഗംഗാ ജലം ഇനി നയതന്ത്ര ആയുധം? ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യ

വിഡയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം മധ്യത്തോടെ, പ്രാരംഭ വില 2.50 ലക്ഷം; അറിയാം യുബിഎക്‌സിന്റെ ഫീച്ചറുകള്‍

പുളിയില്ലാത്ത നല്ല കട്ടത്തൈര് വീട്ടിലുണ്ടാക്കാം, പാൽ ഉറയൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ