Kaantha ഫെയ്സ്ബുക്ക്
Entertainment

ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; 'കാന്ത' ഒടിടിയിലേക്ക്, എവിടെ കാണാം?

ടികെ മഹാദേവൻ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഓപ്പണിങ് ഡേയിൽ തന്നെ കളക്ഷനിലും വൻ കുതിപ്പാണ് ദുൽഖർ ചിത്രം കാന്ത നേടിയിരിക്കുന്നത്. 10.5 കോടി ആണ് ചിത്രം ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാ​ഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദ​ഗുബാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് കാന്തയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുക.

ടികെ മഹാദേവൻ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

അതേസമയം ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയെക്കുറിച്ചും വൻ അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം, പശ്ചാത്തല സം​ഗീതം തുടങ്ങി എല്ലാം മികച്ച കയ്യടി ആണ് നേടുന്നത്. ഡാനി ലോപ്പസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത്.

ദുൽഖറിന്റെ തന്നെ മുൻ ചിത്രമായ മഹാനടിക്കും ഛായാ​ഗ്രഹണമൊരുക്കിയത് ഡാനി ലോപ്പസ് ആണ്. നവംബർ 14 നാണ് കാന്ത തിയറ്ററുകളിലെത്തിയത്. ദുൽഖർ അവതരിപ്പിക്കുന്ന ടി കെ മഹാദേവൻ എന്ന കഥാപാത്രവും സമുദ്രക്കനി അവതരിപ്പിക്കുന്ന അയ്യ എന്ന കഥാപാത്രവും തമ്മിലുള്ള ഈ​ഗോ ക്ലാഷിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Cinema News: Dulquer Salmaan movie Kaantha OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്‌'; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

ഇങ്ങനെയൊരു പ്രവര്‍ത്തകനെ കുറിച്ച് കേട്ടിട്ടില്ലെന്ന് വിവി രാജേഷ്; ബിജെപിയും ആര്‍എസ്എസ്എയും ഭീകര സംഘടനകളെ പോലെയെന്ന് സിപിഎം; ആനന്ദിന്റെ ആത്മഹത്യയില്‍ രാഷ്ട്രീയ പോര്

ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കൗൺസിലിംഗ് സൈക്കോളജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്‌സ്‌വെല്ലിനെ ഒഴിവാക്കി പഞ്ചാബ്

SCROLL FOR NEXT