സിനിമ കരിയറായി തിരഞ്ഞെടുക്കാന്‍ തനിക്ക് ഭയമായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ലെഗസിയോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ എന്നതായിരുന്നു തന്നെ അലട്ടിയിരുന്ന ആശങ്കയെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. പുതിയ സിനിമ കാന്തയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ദുല്‍ഖര്‍ മനസ് തുറന്നത്.
''തുടക്കത്തില്‍ അഭിനയത്തിലേക്ക് കടന്നുവരാന്‍ ആശങ്കയുണ്ടായിരുന്നു. പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ സാധിക്കുമോ എന്നതായിരുന്നു ആശങ്കയെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സിനിമ തനിക്ക് ഒരു ഓപ്ഷനായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലയാള സിനിമയില്‍ രണ്ടാം തലമുറ സിനിമാ താരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്.'' ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
''ശ്രമിച്ചു നോക്കിയ ചിലരുണ്ട്. പക്ഷെ അവരൊന്നും വിജയിച്ചില്ല. അതിനാല്‍ എനിക്ക് സാധിക്കുന്ന ഒന്നാണെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ മറ്റെല്ലാം ശ്രമിച്ചു നോക്കി. ഒരു ഘട്ടത്തില്‍ സിനിമാ പശ്ചാത്തലമില്ലാതെ തന്നെ സിനിമാ സ്വപ്‌നങ്ങളുമായി നടക്കുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടി. അപ്പോഴാണ് ഞാന്‍ പേടിച്ചോടുകയാണെന്നും ഓടിയോളിക്കുകയായിരുന്നുവെന്നും ഞാന്‍ തിരിച്ചറിഞ്ഞു. വാപ്പിച്ചിയുടെ ലെഗസിയോട് നീതിപുലര്‍ത്താന്‍ സാധിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ, ഡര്‍ കി ആഗെ ജീത്ത് ഹേ എന്നാണല്ലോ പറയുക'' ദുല്‍ഖര്‍ പറയുന്നു.
തനിക്ക് മമ്മൂട്ടി ഉപദേശങ്ങളൊന്നും തരാറില്ലെന്നും ദുല്‍ഖര്‍ പറയുന്നു. അതേസമയം അദ്ദേഹം ചിലപ്പോഴൊക്കെ തങ്ങള്‍ മക്കളെ കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ''അദ്ദേഹം ഇടയ്ക്ക്, എനിക്ക് നിന്റെ പ്രായമായിരുന്നപ്പോള്‍, 42 വയസുള്ളപ്പോള്‍, രണ്ട് നാഷണല്‍ അവാര്‍ഡ് ഉണ്ടായിരുന്നു എന്നു പറയും. അതിനോട് എങ്ങനെയാണ് മത്സരിക്കാനാവുക. ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം അവാര്‍ഡ് ഷോയ്ക്ക് പോകുമ്പോള്‍ പറയും, നോക്ക് ഞാന്‍ എന്റെ ജോലിയില്‍ ബെസ്റ്റ് ആണ്. നിങ്ങളുടെ ക്ലാസില്‍ നിങ്ങളാണോ ബെസ്റ്റ്? ഞാനും സഹോദരിയും അത് കേട്ട് നില്‍ക്കും. അദ്ദേഹം അതൊക്കെയാണ് ചെയ്യാറുള്ളത്'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
കാന്തയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്നാണ് സിനിമ കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്. മലയാളത്തില്‍ അയാം ഗെയിം ആണ് ദുല്‍ഖറിന്റെ പുതിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates