Mammootty and Dulquer Salmaan ഫയല്‍
Entertainment

'എനിക്ക് കരച്ചിലടക്കാനായില്ല, തിരിഞ്ഞുനോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു'; കരച്ചിലിന് ജെന്‍ഡറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

കരച്ചിലിന് ജെന്‍ഡര്‍ ഇല്ല. കരയാന്‍ തോന്നിയാല്‍ കരയുക

സമകാലിക മലയാളം ഡെസ്ക്

ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ കരച്ചിലിന് ജെന്‍ഡര്‍ ഇല്ലെന്നും കരയാന്‍ തോന്നിയാല്‍ കരയണമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ജീവിതത്തില്‍ സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും താന്‍ കരയാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ഓണസ്റ്റ് ടൗണ്‍ഹാളിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മനസ് തുറന്നത്.

കരയുകയെന്നത് സ്വഭാവികമായ കാര്യമാണ്. അതില്‍ ആണെന്നോ പെണ്ണ് എന്നോ ഇല്ല. കരയാന്‍ തോന്നുമ്പോള്‍ കരയണം. അതിന് മടി കാണിക്കരുതെന്നാണ് താരം പറയുന്നത്. താന്‍ നിര്‍മിച്ച സിനിമ പരാജയപ്പെട്ടപ്പോള്‍ വല്ലാതെ കരഞ്ഞുവെന്നും ദുല്‍ഖര്‍ തുറന്ന് പറയുന്നു.

''എന്റെ സഹ നിര്‍മാതാവായിരുന്ന ജൊവാനെ വിളിച്ചു. എന്തുണ്ടെന്ന് ചോദിച്ചു. സുഖമാണെന്ന് മറുപടി കിട്ടി. ലഞ്ച് കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ കഴിച്ചെന്ന് പറഞ്ഞു. കരഞ്ഞോ എന്നായിരുന്നു അടുത്ത ചോദ്യം. യെസ് എന്ന് ജൊവാന്‍ പറഞ്ഞു. ബാത്ത് റൂമിലിരുന്ന് കരഞ്ഞുവെന്ന് ഞങ്ങള്‍ ഒരുമിച്ച് പറഞ്ഞു'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്. താനും വാപ്പിച്ചിയും സിനിമ കണ്ട് കരഞ്ഞതിനെക്കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്.

''ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും തോന്നുന്ന സമയത്ത് കരയും. മകള്‍ ജനിച്ച ദിവസം കരഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ കണ്ടാല്‍ കരയും. ഞാനും വാപ്പിച്ചിയും ലയണ്‍ കിങ് കണ്ട് കരഞ്ഞിട്ടുണ്ട്. മുഫാസ മരിക്കുന്ന രംഗം ആയപ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. വാപ്പിച്ചിയെ നോക്കിയപ്പോള്‍ പുള്ളിയും കരയാതിരിക്കാന്‍ പാടുപെടുകയായിരുന്നു'' എന്നും ദുല്‍ഖര്‍ പറയുന്നു.

നല്ല സിനിമയും അതിനനുസരിച്ചുള്ള മ്യൂസിക്കുമുള്ള സിനിമയ്ക്ക് നല്ല രീതിയില്‍ കരയിക്കാനാകുമെന്നാണ് താരം പറയുന്നത്. കരച്ചിലിന് ജെന്‍ഡര്‍ ഇല്ല. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ട്. കരയാന്‍ തോന്നിയാല്‍ കരയുക. നല്ല കാര്യങ്ങള്‍ക്കായാലും മോശം കാര്യങ്ങള്‍ക്കായാലും കരയണം എന്ന് തോന്നുമ്പോള്‍ കരയുക. ആ ഇമോഷനെ ഫ്രീയാക്കി വിടണമെന്നും ദുല്‍ഖര്‍ പറയുന്നു.

Dulquer Salmaan about crying. remembers how he and Mammootty cried together while watching a movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

ഡ്രൈവിങ്ങിനിടെ നടുവേദന, കുറയ്ക്കാൻ ചില പൊടിക്കൈകൾ

'രാവിലെ ചായ കുടിച്ചാലേ ടോയ്ലറ്റിൽ പോകാൻ ഒരു സുഖമുള്ളൂ'; അത്ര ആരോ​ഗ്യകരമല്ല, കുടലിനെ ശീലിപ്പിക്കേണ്ട ചില കാര്യങ്ങൾ

'ബ്രെറ്റ്- 2025'; 250 പേർക്ക് വരെ ഫെലോഷിപ്പ്, അപേക്ഷകൾ നവംബർ 21 സമർപ്പിക്കാം

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന

SCROLL FOR NEXT