Dulquer Salmaan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അടുത്തത് ഒരു വലിയ മലയാള സിനിമയായിരിക്കും; അതിന്റെ ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ'

അടുത്തത് വരാൻ പോകുന്നത് ഒരു മലയാള സിനിമയായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റേതായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ​ഗെയിം. അന്യ ഭാഷകളിൽ തിരക്കേറിയതോടെ മലയാള സിനിമയിൽ നിന്ന് ചെറിയൊരിടവേള എടുത്തതായിരുന്നു ദുൽഖർ. ഐ ആം ​ഗെയ്മിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഐ ആം ​ഗെയിമിനേക്കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"ഞാനൊരുപാട് നാളായി ഒരു മലയാള സിനിമയുമായി വന്നിട്ട് എന്നറിയാം. അടുത്തത് വരാൻ പോകുന്നത് ഒരു മലയാള സിനിമയായിരിക്കും. ഒരു വലിയ മലയാള സിനിമയായിരിക്കും. ഒരു കൂൾ, സ്ലിക്ക്, സ്റ്റൈലിഷ്, ഫൺ സിനിമയായിരിക്കും. അത് പീരിയഡ് ഒന്നും ആയിരിക്കില്ല. അതിന്റെ കുറച്ച് ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ. നിങ്ങളെല്ലാവരും പൂർണമായും എൻജോയ് ചെയ്യുമെന്ന് ഞാൻ കരുതുന്നു". - ദുൽഖർ പറഞ്ഞു.

അതേസമയം, ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. കാന്തയാണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പീരിയഡ് ഡ്രാമയായി എത്തുന്ന ചിത്രം നവംബർ 14 നാണ് റിലീസിനെത്തുന്നത്.

Cinema News: Actor Dulquer Salmaan talks about his upcoming movie I'm Game.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്

പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി പത്ത് വർഷമാക്കി ഒമാൻ

പൊരുതി നേടിയ വിജയം, ബി​ഗ് ബോസ് കപ്പുയർത്തി അനുമോൾ; 100 ദിവസം കൊണ്ട് നേടിയത് സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം

'കേരളത്തിന്റെ പള്‍സ് അറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും'

നിങ്ങളുടെ പണം ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT