ദുൽഖറും അമാലും/ ഫെയ്സ്ബുക്ക് 
Entertainment

'ഹാപ്പി ബര്‍ത്ത്‌ഡേ ഡി ക്വീന്‍':  ദുല്‍ഖറിന്റെ അമാലിന് ഇന്ന് പിറന്നാള്‍, പ്രണയം നിറച്ച് കുറിപ്പ്

പൃഥ്വിരാജ്, നസ്രിയ തുടങ്ങിയവരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്റെ ജീവിതത്തിലെ നല്ലപാതിക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അമാല്‍ സൂഫിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മനോഹരമായ കുറിപ്പാണ് ദുല്‍ഖര്‍ പങ്കുവച്ചത്. അമാലിനോടുള്ള സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നതാണ് ദുല്‍ഖറിന്റെ കുറിപ്പ്. എത്ര ക്ഷീണിച്ചാലും അമാല്‍ തങ്ങള്‍ക്കുവേണ്ടി ഊര്‍ജം കാത്തുവെക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.

'അം, മമ്മാ. ഞങ്ങളുടെ വീട്ടിലെ സ്ഥിരമായി കേള്‍ക്കുന്ന ശബ്ദമാണിത്. എത്ര ക്ഷീണിതയാണെങ്കിലും ആ ദിവസം നിനക്ക് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും ഞങ്ങള്‍ക്കുവേണ്ടി നിന്നില്‍ ഊര്‍ജമുണ്ടാകും. ഞങ്ങള്‍ ഇപ്പോള്‍ തന്നെ നിരവധി തവണ നിന്നെ ആഘോഷിച്ചു. ഓരോ ദിവസവും നീ വളരുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷേ നീ ആരാണ് എന്നതില്‍ ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. വളരെ അനായാസമായി നിരവധി റോളുകള്‍ നീ ചെയ്യുന്നുണ്ട്. ശാന്തമായ വ്യക്തിത്വമാണ് ഇത്ര ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് എത്തിച്ചത്. നീ ആയി ഇരിക്കുന്നതിന് നന്ദി. ഏറ്റവും മികച്ച പിറന്നാള്‍ ആശംസിക്കുന്നു അം. നിന്നെ ഏറെ സ്‌നേഹിക്കുന്നു.'- അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ കുറിച്ചു. 

നിരവധി പേരാണ് അമാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ ഡി ക്വീന്‍ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. പൃഥ്വിരാജ്, നസ്രിയ തുടങ്ങിയവരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. എന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അമാല്‍.  നീയില്ലാതെ ഞാന്‍ എന്ത് ചെയ്യുമെന്ന് എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ എന്നാണ് നസ്രിയ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT