ദുല്‍ഖര്‍ സല്‍മാന്‍, ലക്കി ഭാസ്ക്കർ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫെയ്സ്ബുക്ക്
Entertainment

90കളിലെ ബോംബെ, 'ലക്കി ഭാസ്ക്കർ' ആയി ദുൽഖർ സൽമാൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ

വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ 'ലക്കി ഭാസ്‌കർ'ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 90കളിലെ ബോംബെ പഞ്ചാത്തലമാക്കി പറയുന്ന ചിത്രത്തിന്റെ തിരക്കഥയും വെങ്കി അറ്റ്‌ലൂരി തന്നെയാണ് നിർവഹിക്കുന്നത്. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്.

90കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ഒരു ബാങ്ക് ജീവനക്കാരന്റെ ജീവിതവും അയാള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ലൂക്ക, കുറുപ്പ് തുടങ്ങിയ സിനിമകളുടെ ഛായഗ്രഹണം നിർവഹിച്ച നിമിഷ് രവിയാണ് ലക്കി ഭാസ്‌കറിനെയും കാമറയിൽ ഒതുക്കുന്നത്.

ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT