ദുൽഖർ സൽമാൻ, വെങ്കി അറ്റ്ലൂരി, നാ​ഗ വംശി/ ഇൻസ്റ്റാ​ഗ്രാം 
Entertainment

ദുൽഖർ വീണ്ടും തെലുങ്കിൽ, ഇത്തവണ 'വാത്തി' സംവിധായകനൊപ്പം; ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും

ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ബ്ലോക്ക്ബസ്റ്റർ ചിത്രം സീതാരാമത്തിന് ശേഷം ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ. വാത്തി സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. സിത്താര എന്റർടൈൻമെൻറ്റ്സിന്റെ ബാനറിൽ നാ​ഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായി സൗജന്യയുമാണ് ചിത്രം നിർമിക്കുന്നത്.

ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രം അടുത്ത വർഷം റിലീസാകുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന റിപ്പോർട്ട്. 

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത ഓണത്തിന് റിലീസാകും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT