ദുൽഖർ ഇൻസ്റ്റ​ഗ്രാം
Entertainment

'ആ ചിത്രത്തിന് ശേഷം ബ്രേക്ക് എടുക്കും, ഞാനിപ്പോൾ ഒരു റെട്രോ സ്റ്റാറായി മാറിക്കൊണ്ടിരിക്കുന്നു'; ദുൽഖർ

ഇപ്പോള്‍ ഞാന്‍ സ്ഥിരം പീരിയഡ് സിനിമകളാണ് ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ. പ്രൊമോഷനിടെ ഒരുഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോൾ സ്ഥിരമായി പീരിയഡ് സിനിമകൾ ചെയ്യുന്നത് കൊണ്ട് താനൊരു പീരിയഡ് സ്റ്റാർ അല്ലെങ്കിൽ റെട്രോ സ്റ്റാർ ആയി മാറിയിരിക്കുകയാണെന്ന് ദുൽഖർ പറഞ്ഞു.

”പ്രൊമോഷന്റെ സമയത്ത് മാത്രമാണ് ഞാന്‍ ഇപ്പോള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ സ്ഥിരം പീരിയഡ് സിനിമകളാണ് ചെയ്യുന്നത്. ലക്കി ഭാസ്‌കറിന് ശേഷമുള്ള കാന്ത എന്ന സിനിമയും ഒരു പീരിയഡ് സിനിമയാണ്. കാന്തക്ക് ശേഷം ഞാന്‍ ഒരു ബ്രേക്ക് എടുക്കും. ഞാന്‍ ഒരു പീരിയഡ് സ്റ്റാര്‍ അല്ലെങ്കില്‍ റെട്രോ സ്റ്റാര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്".- ദുല്‍ഖര്‍ പറഞ്ഞു.

ലക്കി ഭാസ്‌കറിന് മുൻപ് ചെയ്ത ധനുഷ് ചിത്രം വാത്തിയില്‍ 1999 - 2000 കാലത്തായിരുന്നു കഥ നടന്നത്. ലക്കി ഭാസ്‌കര്‍ അതിലും പത്ത് വര്‍ഷം പിന്നോട്ടാണ് പോകുന്നതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ലക്കി ഭാസ്‌കറിൽ ദുൽഖർ എത്തുന്നത്.

90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തുക. ഈ മാസം 31 ന് ചിത്രം റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍