ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മോഹൻലാലിന്റെ നായികയായി ദുർ​ഗാ കൃഷ്ണ, സ്വപ്നസാക്ഷാത്കാരമെന്ന് താരം

ചിത്രത്തിൽ നായിക കഥാപാതാരമായ നബീസയായാണ് ദുർ​ഗാ കൃഷ്ണ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഓളവും തീരവും സിനിമയിലെ നായികയാവാൻ ദുർ​ഗാ കൃഷ്ണ. ചിത്രത്തിൽ നായിക കഥാപാതാരമായ നബീസയായാണ് ദുർ​ഗാ കൃഷ്ണ എത്തുന്നത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. മോഹൻലാലിന്റെ നായികയായി എത്തുന്നത് സ്വപ്നസാക്ഷാത്കാരമാണ് എന്നാണ് താരം പറഞ്ഞത്. 

'ഇതൊരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്ന പ്രൊജക്ടാണ്. ഞാൻ ആദ്യമായി പ്രിയദർശൻ സാറിന്റെ സംവിധാനത്തിൽ ലാലേട്ടന്റെ നായികയാവുന്നു. എംടി സാറിന്റെ തിരക്കഥയും സന്തോഷ് ശിവൻ സാറിന്റെ ഛായാഗ്രഹണവും'- സിനിമയുടെ ക്ലാപ് ബോർഡിന്റെ ചിത്രത്തിനൊപ്പം ദുർ​ഗാ കൃഷ്ണ കുറിച്ചു. 

എംടി വാസുദേവൻ നായർ രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ചിത്രം. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന്റെ പകരക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!