Fahadh Faasil, Dushara Vijayan ഇൻസ്റ്റ​ഗ്രാം
Entertainment

'എന്തൊരു നടനാണ്, എങ്ങനെയാണ് ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയുന്നത്'; ഫഹദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ദുഷാര

സെറ്റിൽ അദ്ദേഹം ആ കാരക്ടർ ആയി തന്നെയാണ് ഇരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഫഹദ് ഫാസിലിന്റെ അഭിനയത്തെ പ്രശംസിച്ച് നടി ദുഷാര വിജയൻ. 'വേട്ടയ്യൻ' എന്ന ചിത്രത്തിൽ ഫഹദിനൊപ്പം ദുഷാര അഭിനയിച്ചിരുന്നു. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ അഭിനയിക്കാൻ പറ്റുന്നതെന്ന് അതിശയത്തോടെ ദുഷാര ചോ​ദിച്ചു. എസ്എസ് മ്യൂസിക് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.

"എന്തൊരു നടനാണ് അദ്ദേഹം. എനിക്കറിയില്ല അദ്ദേഹം എങ്ങനെയാണ് കഥാപാത്രങ്ങളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതെന്ന്. 'ആവേശം' അതുപോലെ 'വേട്ടയ്യ'നിലെ കാരക്ടർ. ഇത് രണ്ടും ഒരേ സമയത്താണ് സംഭവിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാൻ പറ്റുന്നത്. ചില സമയത്ത് ഞാൻ ആലോചിക്കും.

അദ്ദേഹം ഇതെങ്ങനെയാണ് ചെയ്യുന്നത് ?. അദ്ദേഹം മനസിൽ എങ്ങനെയാണ് അത് കൊണ്ടുപോകുന്നത്. ഒരു അഭിനേതാവിനെ കൊണ്ട് എങ്ങനെ ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയും. ഇപ്പോൾ ധനുഷിന്റെ കൂടെ 'രായനി'ൽ ഞാൻ അഭിനയിച്ചിരുന്നു. അദ്ദേഹം സെറ്റിലും 'രായൻ' തന്നെയായിരുന്നു. പക്ഷേ പുറത്ത് വച്ച് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ശരിക്കും വേറൊരു വ്യക്തിയാണ്.

ആ ഒരു മാറ്റം നമുക്ക് കാണാൻ പറ്റും. സെറ്റിൽ അദ്ദേഹം ആ കാരക്ടർ ആയി തന്നെയാണ് ഇരിക്കുന്നത്. കട്ട് പറഞ്ഞാലും അങ്ങനെ തന്നെയാണ്. എന്നെ കൊണ്ട് അങ്ങനെ ഇരിക്കാൻ പറ്റില്ല. കട്ട് പറഞ്ഞ് കഴിഞ്ഞാലുടൻ തന്നെ ഞാൻ കാരക്ടറിൽ നിന്ന് മാറും. ഞാൻ പിന്നെ എന്റെ ലോകത്തേക്ക് പോകും. അഭിനേതാക്കാൾ ആ കഥാപാത്രമായി ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അതും ദിവസങ്ങളോളമെടുത്ത് ആ ഷൂട്ടിങ് കഴിയുന്നതുവരെ ഒക്കെ. ചില സമയത്ത് എനിക്ക് ഭയങ്കര ടെൻഷനാകും. ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ എന്നൊക്കെ തോന്നും. ശരിക്കും അങ്ങനെയില്ല. അത് ഓരോരുത്തരുടെ ക്രിയേറ്റീവായ സ്പെയ്സ് ആണ്.

അതിൽ എന്തോ ഒരു മാജിക് ഉണ്ട്. ധനുഷ് സാറിനൊപ്പം 'രായൻ' ചെയ്തപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിക്കില്ലായിരുന്നു. ഞാൻ മാത്രമല്ല, പൊതുവേ ആരും മിണ്ടില്ല. പൊതുവേ സെറ്റിൽ ഞാൻ പോയി ആരെയും ശല്യപ്പെടുത്താറില്ല. കാരണം അവർ ഏത് മൂഡിലാണെന്നോ എന്ത് സ്പെയ്സിലാണെന്നോ നമുക്കറിയില്ല". - ദുഷാര പറഞ്ഞു.

Dushara Vijayan share her experience with Fahadh Faasil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തി; കരാര്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെ; മെസി സന്ദര്‍ശനത്തില്‍ മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല'

'ആ ചിത്രത്തിലുള്ളത് സുഹൃത്തിന്റെ കുടുംബം; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ ബിജെപി അപവാദം മാത്രം ചിന്തിക്കുന്നു'

'മാവേലിയെ എന്തിനാ ചവിട്ടിത്താഴ്ത്തിയത്?'; ഫീഡ് കത്തിച്ച് ഷൈന്‍ ടോം ചാക്കോ; ഇങ്ങേര് തുമ്മിയാലും പോയ്ന്റാണെന്ന് ആരാധകര്‍

നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പൊലീസിനെയും യാത്രക്കാരെയും വട്ടംകറക്കിയ യുവാവ് പിടിയിൽ