നടി എമി ജാക്സണും എഡ് വെസ്റ്റ്​വികും വിവാഹിതരായി ഇൻസ്റ്റ​ഗ്രാം
Entertainment

പ്രണയതീരത്തെ സാക്ഷിയാക്കി...; നടി എമി ജാക്സണും എഡ് വെസ്റ്റ്​വികും വിവാഹിതരായി

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇറ്റലിയിലെ അമാൽഫി തീരത്ത് വച്ച് നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

നടി എമി ജാക്സണും എഡ് വെസ്റ്റ്​വികും വിവാഹിതരായി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇറ്റലിയിലെ അമാൽഫി തീരത്ത് വച്ച് നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തത്. യാത്ര ഇതാ തുടങ്ങിക്കഴിഞ്ഞു എന്ന കുറിപ്പോടെ വിവാഹ ചിത്രങ്ങള്‍ എമി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

തൂവെള്ള നിറത്തിലെ ​ഗൗണിൽ അതിസുന്ദരിയായാണ് എമിയെ ചിത്രങ്ങളിൽ കാണാനാവുക. നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹാശംസകൾ‌ നേരുന്നത്. ബ്രിട്ടീഷ് മോഡലും നടിയുമായ എമിയും ഇം​ഗ്ലീഷ് നടനും സം​ഗീതജ്ഞനുമായ എഡ് വെസ്റ്റ്​വികും 2022 ജൂണിലാണ് തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. 2021മുതൽ ഇരുവരും ഡേറ്റിംഗിലായിരുന്നു. തുടർന്ന് വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിസിനസുക്കാരനായ ജോര്‍ജ് പനയോറ്റുമായി മുൻപ് എമി ജാക്‌സൺ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ ആന്‍ഡ്രിയാസ് എന്ന് പേരിട്ടിരിക്കുന്ന ഒരു മകനുമുണ്ട് എമിയ്ക്ക്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2.0, ഐ, തങ്കമകൻ, മദ്രാസ പട്ടണം, താണ്ഡവം, ഏക് ദീവാനാ ഥാ, യെവാഡു തുടങ്ങിയ ചിത്രങ്ങളിലും എമി അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി