Dhanush, Dinjith Ayyathan ഇൻസ്റ്റ​ഗ്രാം
Entertainment

'മ്ലാത്തി ചേട്ടത്തിയെ എങ്ങനെ ഇതിലേക്ക് കൊണ്ടുവന്നു ?'; ധനുഷ് ചോദിച്ചതിനെക്കുറിച്ച് 'എക്കോ' സംവിധായകൻ

ഇപ്പോഴിതാ ധനുഷുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. സന്ദീപ് പ്രദീപ്, സൗരഭ് സച്ച്​ദേവ, ബിയാന മോമിൻ, വിനീത്, നരേൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. എക്കോ കണ്ടിട്ട് ധനുഷ് സിനിമയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

“എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങൾ അര്‍ഹിക്കുന്നുണ്ടെന്നും ലോക നിലവാരത്തിലുള്ള പ്രകടനമാണ് അവർ നടത്തിയെതെന്നും" ആണ് ധനുഷ് എക്സിലൂടെ കുറിച്ചത്.

ഇപ്പോഴിതാ ധനുഷുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. ധനുഷിനൊപ്പമുള്ള ചിത്രവും ദിൻജിത്ത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "ഇന്നലെ ധനുഷ് സാറിനെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഞങ്ങളുടെ കിഷ്കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

മ്ലാത്തി ചേട്ടത്തിയുടെ പ്രകടനവും അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. അതിശകരമായ ഒരു അഭിനേതാവ് ആണ് അവരെന്ന് അദ്ദേഹം പറഞ്ഞു. അവരെ എങ്ങനെയാണ് ഈ സിനിമയിലേക്ക് കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.

കിഷ്കിന്ധ കാണ്ഡത്തിലെ വിജയരാഘവൻ്റെ അഭിനയത്തെ അദ്ദേഹം അഭിനന്ദിക്കുകയും സന്ദീപിനും വിജയരാഘവേട്ടനുമുള്ള അദ്ദേഹത്തിൻ്റെ ആശംസകൾ അറിയിക്കാൻ എന്നോട് പറയുകയും ചെയ്തു. ഈ നിമിഷത്തിന് നന്ദി, നന്ദി രാജ്കുമാർ".-ദിൻജിത്ത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അതേസമയം നിരവധി സിനിമകളാണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ധനുഷ് 55 ആണ് നടന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. നടൻ മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Cinema News: Eko Director Dinjith Ayyathan meets Dhanush.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തുവര്‍ഷം, 'ഒറ്റ' ഫോണ്‍ നമ്പര്‍; അധികാരം പോയി, പിണറായി ഉപയോഗിച്ച മൊബൈല്‍ 'കട്ടാക്കി'!

'സർവകലാശാലകളിൽ വേണ്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകൾ'

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം

അമേരിക്കയ്ക്ക് ഗള്‍ഫ് ഇനി സുരക്ഷിതമല്ല; യുദ്ധത്തില്‍ തകര്‍ന്നത് 20 ലധികം സൈനിക കേന്ദ്രങ്ങള്‍; നഷ്ടം നികത്താനാകാത്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വീണ്ടും ഹിറ്റ് അടിക്കാന്‍ ജയസൂര്യ-വിനായകൻ കോമ്പോ; ഒപ്പം ബേബി ജീനും; വരുന്നു 'ടെെറ്റന്‍സ്'

SCROLL FOR NEXT