കാണാതായ സുല്‍ഫിക്കര്‍ അഹ്മദ് ഖാന്‍, ഏക്ത കപൂര്‍/ ഇൻസ്റ്റ​ഗ്രാം 
Entertainment

മുന്‍ ജീവനക്കാരനെ മൂന്നു മാസമായി കാണാനില്ല, സഹായ അഭ്യര്‍ത്ഥനയുമായി ഏക്ത കപൂര്‍

ഏക്തയുടെ നിര്‍മാണ കമ്പനിയായ ബാലാജി ടെലിഫിലിമിന്റെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുല്‍ഫിക്കര്‍ അഹ്മദ് ഖാനെയാണ് കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ജീവനക്കാരനെ മൂന്നു മാസമായി കാണാനില്ലെന്ന് ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂര്‍. ഏക്തയുടെ നിര്‍മാണ കമ്പനിയായ ബാലാജി ടെലിഫിലിമിന്റെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുല്‍ഫിക്കര്‍ അഹ്മദ് ഖാനെയാണ് കാണാതായത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സഹായം തേടിയത്. 

സുല്‍ഫിക്കറിനെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഏക്തയുടെ പോസ്റ്റ്. കെനിയയിലെ നെയ്‌റോബിയില്‍ വച്ചാണ് മൂന്നു മാസം മുന്‍പ് സുല്‍ഫിക്കറിനെ കാണാതാകുന്നത്. അഭ്യന്തര വിഭാഗത്തിനോടും കെനിയ റെഡ് ക്രോസിനോടുമാണ് സഹായം അഭ്യര്‍ത്ഥിച്ചത്. 

നടന്‍ കരണ്‍ കുന്ദ്രയും ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സുല്‍ഫിക്കറുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് കരണ്‍ കുറിച്ചത്. 75 ദിവസമായി അദ്ദേഹത്തെ കാണാനില്ലെന്നും തങ്ങള്‍ ആശങ്കയിലാണെന്നും താരം വ്യക്തമാക്കി. ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം സുല്‍ഫിക്കറിനൊപ്പം ഇന്ത്യക്കാരനായ മൊഹമ്മദ് സൈദ് സമി കിദൈ്വയേയും ഒരു ടാക്‌സി ഡ്രൈവറിനേയും കൂടി കാണാതായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT