എലിസബത്ത്, സുരേഷ് ഗോപി ഫെയ്സ്ബുക്ക്
Entertainment

'സുരേഷ് ഗോപി ചേട്ടനെ കണ്ടു, സിനിമയിൽ കാണുന്നതുപോലെ തന്നെ': സന്തോഷം പങ്കുവച്ച് എലിസബത്ത്

'സുരേഷ് ​ഗോപിയെ നേരിട്ട് കാണണമെന്നത് ഏറെ നാളത്തെ ആ​ഗ്രഹമായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ​ഗോപിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാലയുടെ ഭാര്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സന്തോഷം പങ്കുവച്ചത്. ​ഗുരുവായൂരിൽ പോയപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന സുരേഷ് ​​ഗോപിയെ എലിസബത്ത് കണ്ടത്. സുരേഷ് ​ഗോപിയെ നേരിട്ട് കാണണമെന്നത് ഏറെ നാളത്തെ ആ​ഗ്രഹമായിരുന്നു. സിനിമയിൽ കാണുന്നതുപോലെയുണ്ടെന്നാണ് എലിസബത്ത് പറയുന്നത്.

‘ഇന്ന് ഗുരുവായൂർ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതാണ്. അപ്പോൾ ഒരു സ്‌പെഷൽ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെ ആണ് ഞാൻ കണ്ടത്. അദ്ദേഹം ഇലക്‌ഷൻ പ്രചാരണത്തിന് വേണ്ടി പോകുമ്പോൾ റോഡിൽ വച്ചാണ് കണ്ടത്. എനിക്ക് കാണാൻ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം. സിനിമയിൽ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാൻ. കമ്മിഷണർ സിനിമയിലെ ബിജിഎമ്മും ചേർത്ത് വിഡിയോ കാണുമ്പൊൾ കാണാൻ നല്ല രസമുണ്ട്.’- വിഡിയോയിൽ എലിസബത്ത് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021ലാണ് ബാലയും എലിസബത്തും വിവാഹിതരാവുന്നത്. ഇപ്പോൾ ഇരുവരും അകന്നു കഴിയുകയാണ്. ബാല തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ എലിസബത്ത് സ്വന്തം വിശേഷങ്ങൾ വിഡിയോയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ഓ... ആ ​ഗോൾ വലയിൽ കയറിയിരുന്നെങ്കിൽ! സ്പെയിനിനെ ​ഗോളടിക്കാൻ സമ്മതിക്കാതെ 'പൂട്ടി' കാബോ വെർദെയുടെ 'ബസ് പാർക്ക്'

പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ ഭിന്നത

Today's Rashi Phalam June 16|പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

SCROLL FOR NEXT