'എമര്‍ജന്‍സി' സിനിമ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം
Entertainment

അടിയന്തരാവസ്ഥ പ്രമേയമായ ആറ് ശ്രദ്ധേയ ചിത്രങ്ങള്‍

കങ്കണ റണാവത്ത് നായികയായി എത്തുന്ന എമര്‍ജന്‍സി സെപ്റ്റംബര്‍ ആറിന് തിയറ്ററിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

1975 ജൂണ്‍ 25നാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രമേയമായ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ആറ് ബോളിവുഡ് ചിത്രങ്ങള്‍.

നസ്ബന്ദി

അടിയന്തരാവസ്ഥക്കാലത്ത് നിരവധി പേരെയാണ് നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇടയാക്കിയത്. ഇത് പ്രമേയമായി പുറത്തുവന്ന ചിത്രമാണ് നസ്ബന്ദി. 1978ലാണ് ചിത്രം പുറത്തുവന്നത്. ഐസ് ജോഹറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

കിസ്സ കുര്‍സി കാ

സഞ്ജയ് ഗാന്ധിയുടെ ഓട്ടോമൊബൈല്‍ നിര്‍മ്മാണ പദ്ധതികളെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ച പൊളിറ്റിക്കല്‍ മൂവിയായിരുന്നു കിസ്സ കുര്‍സി കാ. ചിത്രത്തിന്റെ മാസ്റ്റര്‍ പ്രിന്റുകള്‍ ഉള്‍പ്പടെ എല്ലാ കോപ്പികളും സഞ്ജയ് ഗാന്ധി അനുകൂലികള്‍ കത്തിച്ചു.

ഹസാരോം ഖ്വാഹിശോം ഐസി

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍, ജീവിതം മാറ്റിമറിച്ച മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഹസാരോം ഖ്വാഹിശോം . സുധീര്‍ കുമാര്‍ മിശ്രയാണ് ചിത്രം സംവിധാനം ചെയ്തത്. കെകെ മേനോന്‍, ചിത്രാംഗദ സിങ്, ഷൈനി അഹൂജ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇന്ദു സര്‍ക്കാര്‍

അടിയന്തരാവസ്ഥ പ്രമേയമാക്കി ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഇന്ദു സര്‍ക്കാര്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുപ്രിയാ വിനോദ് ആണ് ഇന്ദിരാ ഗാന്ധിയുടെ റോളിലെത്തുന്നത്.

ബാദ്ഷാഹോ

അടിയന്തരാവസ്ഥ പ്രമേയമാക്കി 2017ല്‍ പുറത്തുവന്ന ചിത്രമാണ് ബാദ്ഷാഹോ. അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, വിദ്യുത് ജംവാള്‍, ഇഷ ഗുപ്ത, ഇലിയാന ഡിക്രൂസ്, സഞ്ജയ് മിശ്ര എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.

എമര്‍ജന്‍സി

കങ്കണ റണാവത്ത് സംവിധായകയും നായികയും ആയി എത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ ആറിന് തിയറ്ററിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ