എംപുരാൻ ഫെയ്സ്ബുക്ക്
Entertainment

'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റർ'! ഖുറേഷി അബ്രാം ​ദാ എത്തി; 'എംപുരാൻ' പുതിയ പോസ്റ്റർ

'മലയാള സിനിമയുടെ ചരിത്രം എംപുരാൻ മാറ്റി എഴുതും'- എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകളിലധികവും.

സമകാലിക മലയാളം ഡെസ്ക്

'മലയാള സിനിമയുടെ ചരിത്രം എംപുരാൻ മാറ്റി എഴുതും'- എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകളിലധികവും. എംപുരാൻ ഫസ്റ്റ് ലുക്കിൽ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകൻ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നിൽ നെഞ്ചു വിരിച്ച് നിൽക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കിൽ നമ്മൾ കണ്ടത്.

ഇപ്പോഴിതാ എംപുരാന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററിൽ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റർ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹൻലാലിന്റെ കിടിലൻ ലുക്കിൽ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്.

'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റർ', 'ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം' എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. അതേസമയം എംപുരാന്റെ കഥ എന്തായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ ഖുറേഷി അബ്രാം ആയി മാറിയെന്നതാകും ചിത്രം പറയുന്നത് എന്നാണ് ഭൂരിഭാ​ഗം ആരാധകരും പറയുന്നത്.

ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുൾ അഴിയുന്നതും എംപുരാനിലായിരിക്കുമെന്ന് ആരാധകർ പറയുന്നു. നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാർച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT