ഇഷ ഡിയോള്‍, ഭരത് തക്താനി ഇന്‍സ്റ്റഗ്രാം
Entertainment

'ഭരതും ഞാനും വേര്‍പിരിയുന്നു'; 11 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇഷാ ഡിയോൾ

പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനമെന്ന് ഇരുവരും വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

പതിനൊന്ന് വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് നടി ഹേമമാലിനിയുടെയും നടന്‍ ധര്‍മേന്ദ്രയുടെയും മകളും ബോളിവുഡ് നടിയുമായ ഇഷാ ഡിയോള്‍. വ്യവസായിയായ ഭരത് തക്താനിയായിരുന്നു ഇഷയുടെ ഭർത്താവ്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനമെന്ന് ഇരുവരും വ്യക്തമാക്കി.

2012 ലായിരുന്നു ഇഷയും ഭരതും വിവാഹിതരായത്. വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്ന്. സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. രണ്ട് മക്കളാണ് ഇഷയ്ക്കും ഭരതിനുമുള്ളത്. 2017 ലാണ് മൂത്തമകള്‍ രാധ്യ ജനിച്ചത്. 2019 ലായിരുന്നു ഇളമകള്‍ മിരായയുടെ ജനനം.

വിനയ് ശുക്ല സംവിധാനം ചെയ്ത കോയി മേരേ ദില്‍സേ പൂച്ഛേ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 2004 ല്‍ റിലീസ് ചെയ്ത ധൂം എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

2008 ല്‍ പുറത്തിറങ്ങിയ ഹൈജാക്കിന് ശേഷം ഇഷ സജീവ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ വെബ് സീരീസുകളിലൂടെ അഭിനയരംഗത്ത് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT