മുന്‍ ഭര്‍ത്താവും നടന്‍ ആമിര്‍ ഖാന്റെ സഹോദരനുമായ ഹൈദര്‍ അലി ഖാനെതിരെ ഗുരുതര ആരോപണവുമായി നടി ഈവ ഗ്രോവര്‍. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ഈവയും ഹൈദരും വിവാഹിതരായത്. ആമിറിനെ പ്പോലെ ഹൈദരും സിനിമയിലെത്തിയെങ്കിലും ഒരിടം കണ്ടെത്താനാകാതെ പരാജയപ്പെടുകയായിരുന്നു. അതേസമയം ഈവ സിനിമയിലേയും സീരിയലിലേയും നിറ സാന്നിധ്യമാവുകയായിരുന്നു.
അവസരങ്ങള്‍ക്ക് വേണ്ടിയും സാമ്പത്തിക നേട്ടമുണ്ടാക്കാനും സംവിധായകര്‍ക്കൊപ്പം അന്തിയുറങ്ങാന്‍ ഹൈദര്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ഈവയുടെ വെളിപ്പെടുത്തല്‍. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഹൈദര്‍ തന്നെ ഏറെ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ഈവ പറയുന്നത്.
''എനിക്ക് എന്നും ജോലി ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ജോലി ഉപേക്ഷിച്ച ഘട്ടത്തില്‍ എന്റെ എഫ്ഡി മുഴുവനായും പൊട്ടിക്കേണ്ടി വന്നു. ആ കുടുംബത്തിന് വേണ്ടി എന്റെ വണ്ടി വരെ വിറ്റു. രണ്ടാമതും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അതെല്ലാം വിറ്റു. ആ സമയത്താണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അങ്ങനൊരു നിര്‍ദ്ദേശം വരുന്നത്'' ഈവ പറയുന്നു.
''എന്ത് വ്യത്യാസം വരാനാണ്? കാരണം നടിമാര്‍ക്ക് അത്തരം ഓഫറുകള്‍ വരാറുണ്ടല്ലോ. വലിയ വിലയ ഓഫറുകളാണ് വരിക. വാഗ്ദാനങ്ങള്‍ വരും. എന്റെ മുന്‍ ഭര്‍ത്താവ് ചോദിച്ചത് ചെയ്യ്, എന്ത് വ്യത്യാസം വരാനാണ് എന്നായിരുന്നു. ചെയ്യണം, ചെയ്‌തേ പറ്റൂ. വീട് നോക്കണം, കറന്റ് ബില്ല് അടയ്ക്കണം, മക്കളുടെ ആവശ്യങ്ങള്‍ക്ക് പണം വേണം എന്നൊക്കെ പറഞ്ഞു. അതായിരുന്നു എല്ലാത്തിന്റേയും അവസാനം. പിന്നെ ഞാന്‍ തിരിഞ്ഞു നോക്കിയിട്ടില്ല'' എന്നും ഈവ പറയുന്നു.
അതേസമയം ഹൈദറിന് സ്‌കിസോഫ്രീനിയ ആയിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കുമ്പോള്‍ തനിക്ക് അതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഈവ പറയുന്നു. ഹൈദര്‍ തന്നെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു. ദേഹത്തെ മുറിപ്പാടുകള്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് കാര്യം മനസിലായെന്നും താരം പറയുന്നു. ഇന്ന് ഹൈദര്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ, മറ്റുള്ളവരുടെ ദയയില്‍ ജീവിക്കുകയാണെന്നും അതില്‍ തനിക്ക് സങ്കടമുണ്ടെന്നും ഈവ പറയുന്നു.
നടന്‍ ആമിര്‍ ഖാന്റെ അര്‍ധ സഹോദരനാണ് ഹൈദര്‍ അലി ഖാന്‍. ആമിറിന്റെ പിതാവ് താഹിര്‍ ഹുസൈന്റെ രണ്ടാം ഭാര്യ ഷഹ്നാസിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ഹൈദര്‍. സിനിമയില്‍ കൈ നോക്കും മുമ്പ് കാബിന്‍ ക്രൂ അംഗമായിരുന്നു ഹൈദര്‍. ആമിര്‍ ഖാനും കുടുംബവുമായി ഹൈദരിന് ഇപ്പോള്‍ യാതൊരു ബന്ധമില്ലെന്നും ഈവ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates